App Logo

No.1 PSC Learning App

1M+ Downloads
200 V സപ്ലെയിൽ പ്രവർത്തിക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു ഫിലമെന്റ് ലാമ്പിന്റെ പവർ 100 W ആണ്. ഇത് 100 V സപ്ലെയിൽ ഘടിപ്പിച്ചാൽ അതിന്റെ പവർ എത്രയായിരിക്കും ?

A100 W

B50 W

C25 W

D200 W

Answer:

C. 25 W

Read Explanation:

ചോദ്യത്തിൽ നൽകിയിരിക്കുന്നത്,

  • വോൾറ്റേജ്, V = 200 V
  • പവർ, P = 100 W


ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന സൂത്രവാക്യം,

P = V2/ R


  • R - എന്നത് ആ ഫിലമെന്റിന്റെ പ്രതിരോധം (Resistance) ആണ്.

P = V2/ R

അതിനാൽ,

  • R = V2/ P
  • R = (200 x 200) / 100
  • R = 400 ohm

(ഒരു ഫിലമെന്റിന്റെ പ്രതിരോധം (Resistance) സ്ഥിരമായിരിക്കും. ഇതിനെ മാറുന്ന വോൾട്ടേജോ, പവറോ ബാധിക്കുന്നില്ല.)


അതിനാൽ, 100 V സപ്ലെയിൽ ഘടിപ്പിച്ചാൽ ഫിലമെന്റ് ലാമ്പിന്റെ പവർ,

P = V2/ R

P = (100 x 100)/ 400

P = 100/4

= 25 W


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം ചുവപ്പ് ആണ് 

  2. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം കറുപ്പ് ആണ് 

  3. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം വെള്ള ആണ്

E ഒരു സമമണ്ഡലമായതിനാൽ തബലം പൂജ്യമാകുന്നതുമൂലം ഡൈപോളിന് ....................ഉണ്ടാകുന്നില്ല.

ഒരു വൈദ്യുത ഡൈപോൾ ഒരു സമബാഹ്യമണ്ഡലത്തിൽ വെച്ചാൽ, താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?

  1. A) ഡൈപോളിന് ബലം അനുഭവപ്പെടുകയും കറങ്ങുകയും ചെയ്യും.
  2. B) ഡൈപോളിന് ബലം അനുഭവപ്പെടില്ല, പക്ഷേ കറങ്ങും.
  3. C) ഡൈപോളിന് ബലം അനുഭവപ്പെടുകയും കറങ്ങുകയും ചെയ്യില്ല.
  4. D) ഡൈപോളിന് ബലമോ കറക്കമോ അനുഭവപ്പെടില്ല.
    ഒരു അക്വറിയത്തിന്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായുകുമിളയുടെ വലിപ്പം മുകളി ലേയ്ക്ക് എത്തുംതോറും കൂടിവരുന്നു. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
    ഭൂഗുരുത്വം മൂലമുള്ള ത്വരണത്തിന്റെ വില ഏറ്റവും കൂടുതൽ ലഭിക്കുന്നത് എവിടെയാണ്?