App Logo

No.1 PSC Learning App

1M+ Downloads
2005-ലെ വിവരാവകാശ നിയമമനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

Aസംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണർക്ക് ആ പദവിയിൽ തുടരുവാൻ വയസ്സ് സംബന്ധമായ തടസ്സങ്ങൾ ഒന്നും ഇല്ല.

Bസംസ്ഥാനത്തിന്റെ മുഖ്യവിവരാവകാശകമ്മീഷണർ ആ പദവിയിൽ നിന്നും രാജി വക്കണമെങ്കിൽ മുഖ്യമന്ത്രിക്ക് രാജി സമർപ്പിക്കണം.

Cസംസ്ഥാനത്ത് നിയമിക്കുന്ന മുഖ്യ വിവരാവകാശ കമ്മീഷണറെ കാലാവധിക്ക് ശേഷം പുനർനിയമനം നടത്തുവാൻ സാദ്ധ്യമല്ല.

Dമേൽപറഞ്ഞ എല്ലാം ശരിയാണ്.

Answer:

C. സംസ്ഥാനത്ത് നിയമിക്കുന്ന മുഖ്യ വിവരാവകാശ കമ്മീഷണറെ കാലാവധിക്ക് ശേഷം പുനർനിയമനം നടത്തുവാൻ സാദ്ധ്യമല്ല.

Read Explanation:

  • സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ.
  • എന്നാൽ state information commission Kerala വെബ്സൈറ്റിൽ കാണിക്കുന്നത് പ്രകാരം നിലവിൽ കേരളത്തിൽ ഒരു ചീഫ് ഇൻഫർമേഷൻ കമ്മീഷണറും 5 ഇൻഫർമേഷൻ കമ്മീഷണർമാരും അടക്കം ആകെ 6 മെമ്പർമാരാണുള്ളത്.


സംസ്ഥാനവിവരാവകാശ കമ്മീഷൻ

  • വിവരാവകാശ നിയമത്തിലെ വകുപ്പ് 15 പ്രകാരമാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകരിക്കുന്നത്.
  • കമ്മീഷന്റെ അധികാരപരിധി എല്ലാ സംസ്ഥാന പബ്ലിക്‌ അതോറിറ്റികളിലും വ്യാപിച്ചിരിക്കുന്നു.
  • വിവരാവകാശ നിയമപ്രകാരം സംസ്ഥാന തലത്തിലെ ഏറ്റവും ഉയര്‍ന്ന അപ്പില്‍ സ്ഥാപനമാണിത്‌.
  • കമ്മീഷനില്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും (SCIC) കൂടാതെ ഗവര്‍ണര്‍ നിയമിക്കുന്ന 10 വിവരാവകാശ കമ്മീഷണര്‍മാരും ഉള്‍പ്പെടുന്നു.
  • മുഖ്യമന്ത്രി അധ്യക്ഷൻ ആയിട്ടുള്ള ഒരു സെർച്ച് കമ്മിറ്റിയാണ് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റു വിവരാവകാശ കമ്മീഷണർമാരെയും നിയമിക്കാൻ ഗവർണർക്ക് ശുപാർശ നൽകുന്നത്.

  • ഈ സെർച്ച് കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി തെരഞ്ഞെടുക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രിയും കൂടി ഉണ്ടായിരിക്കും.
  • സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണർ രാജിക്കത്ത് കൈമാറുന്നത് ഗവർണർക്കാണ്
  • കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപം കൊണ്ടത് 2005 ഡിസംബർ 19
  • കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ : പാലാട്ട് മോഹൻദാസ്.

Related Questions:

Which is the first state to pass Right to information Act?
കേന്ദ്ര വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർമാരായ രണ്ട് വനിതകൾ ആരെല്ലാം ?

ചുവടെയുള്ള പ്രസ്താവനകൾ പരിശോധിച്ച് ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക.

  1. വിവരാവകാശ നിയമം, 2005 പ്രകാരം ഒരു അപേക്ഷകൻ അടയ്ക്കേണ്ട ഫീസ് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമായിരിക്കാം. 
  2. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ അച്ചടക്ക നടപടികൾ വിവരാവകാശ നിയമം 2005 -ന്റെ പരിധിയിൽ വരുന്നു.
  3. ചില കേസുകളിൽ, 2005-ലെ വിവരാവകാശ നിയമ പ്രകാരമുള്ള വിവരങ്ങൾ അപേക്ഷിച്ച സമയം മുതൽ 48 മണിക്കൂറിനുള്ളിൽ ലഭിക്കുന്നു. 
    കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത?
    'വിവരാവകാശ നിയമം, 2005'ൽ എത്ര ഷെഡ്യൂളുകൾ ഉണ്ട്?