App Logo

No.1 PSC Learning App

1M+ Downloads
2005-ലെ വിവരാവകാശ നിയമമനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.

Aസംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണർക്ക് ആ പദവിയിൽ തുടരുവാൻ വയസ്സ് സംബന്ധമായ തടസ്സങ്ങൾ ഒന്നും ഇല്ല.

Bസംസ്ഥാനത്തിന്റെ മുഖ്യവിവരാവകാശകമ്മീഷണർ ആ പദവിയിൽ നിന്നും രാജി വക്കണമെങ്കിൽ മുഖ്യമന്ത്രിക്ക് രാജി സമർപ്പിക്കണം.

Cസംസ്ഥാനത്ത് നിയമിക്കുന്ന മുഖ്യ വിവരാവകാശ കമ്മീഷണറെ കാലാവധിക്ക് ശേഷം പുനർനിയമനം നടത്തുവാൻ സാദ്ധ്യമല്ല.

Dമേൽപറഞ്ഞ എല്ലാം ശരിയാണ്.

Answer:

C. സംസ്ഥാനത്ത് നിയമിക്കുന്ന മുഖ്യ വിവരാവകാശ കമ്മീഷണറെ കാലാവധിക്ക് ശേഷം പുനർനിയമനം നടത്തുവാൻ സാദ്ധ്യമല്ല.

Read Explanation:

  • സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ.
  • എന്നാൽ state information commission Kerala വെബ്സൈറ്റിൽ കാണിക്കുന്നത് പ്രകാരം നിലവിൽ കേരളത്തിൽ ഒരു ചീഫ് ഇൻഫർമേഷൻ കമ്മീഷണറും 5 ഇൻഫർമേഷൻ കമ്മീഷണർമാരും അടക്കം ആകെ 6 മെമ്പർമാരാണുള്ളത്.


സംസ്ഥാനവിവരാവകാശ കമ്മീഷൻ

  • വിവരാവകാശ നിയമത്തിലെ വകുപ്പ് 15 പ്രകാരമാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകരിക്കുന്നത്.
  • കമ്മീഷന്റെ അധികാരപരിധി എല്ലാ സംസ്ഥാന പബ്ലിക്‌ അതോറിറ്റികളിലും വ്യാപിച്ചിരിക്കുന്നു.
  • വിവരാവകാശ നിയമപ്രകാരം സംസ്ഥാന തലത്തിലെ ഏറ്റവും ഉയര്‍ന്ന അപ്പില്‍ സ്ഥാപനമാണിത്‌.
  • കമ്മീഷനില്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറും (SCIC) കൂടാതെ ഗവര്‍ണര്‍ നിയമിക്കുന്ന 10 വിവരാവകാശ കമ്മീഷണര്‍മാരും ഉള്‍പ്പെടുന്നു.
  • മുഖ്യമന്ത്രി അധ്യക്ഷൻ ആയിട്ടുള്ള ഒരു സെർച്ച് കമ്മിറ്റിയാണ് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റു വിവരാവകാശ കമ്മീഷണർമാരെയും നിയമിക്കാൻ ഗവർണർക്ക് ശുപാർശ നൽകുന്നത്.

  • ഈ സെർച്ച് കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി തെരഞ്ഞെടുക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രിയും കൂടി ഉണ്ടായിരിക്കും.
  • സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണർ രാജിക്കത്ത് കൈമാറുന്നത് ഗവർണർക്കാണ്
  • കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപം കൊണ്ടത് 2005 ഡിസംബർ 19
  • കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ : പാലാട്ട് മോഹൻദാസ്.

Related Questions:

2005 ലെ വിവരാവകാശ നിയമം പാസ്സാക്കാൻ കേന്ദ്ര ഗവൺമെന്റിനെ പ്രേരിപ്പിച്ച പ്രധാന സംഘടന ഏത് ?
Which is the first state to pass Right to information Act?
കേന്ദ്ര വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർമാരായ രണ്ട് വനിതകൾ ആരെല്ലാം ?

താഴെ പറയുന്നവയിൽ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരാളുടെ ജീവനും സ്വത്തിന്റെയും ഭീഷണിയാകുന്ന വിവരങ്ങൾ ആണെങ്കിൽ 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണം
  2. സമയപരിധിയിൽ വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു ദിവസം 250 രൂപ എന്ന നിരക്കിൽ പിഴ അടയ്ക്കണം
    വിവരാവകാശ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനം?