Challenger App

No.1 PSC Learning App

1M+ Downloads
2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ സേവനങ്ങൾ നൽകുന്നതിന് ആർക്കാണ് ഉത്തരവാദിത്തം ?

Aമുഖ്യമന്ത്രി

Bനിയുക്ത ഓഫീസർ

Cഅപ്പലേറ്റ് അതോറിറ്റി

Dസ്ഥലത്തെ MLA

Answer:

B. നിയുക്ത ഓഫീസർ

Read Explanation:

  • കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - 2012 നവംബർ ഒന്നാം തിയ്യതി പ്രബല്യത്തിൽ വന്നു.

  • ഈ നിയമ പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പുവരുത്തുന്നു.

  • ജനന, വരുമാന സർട്ടിഫിക്കറ്റുകൾ മുതൽ പെൻഷൻ വരെ ഓരോ സേവനത്തിനും സമയപരിധി നിശ്ചയിക്കുന്ന സമ്പ്രദായമാണ് ഇതിൽ ശ്രദ്ധേയം.

  • ഈ നിയമം നടപ്പിലാക്കാൻ ഒരു നിയുക്ത ഉദ്യോഗസ്ഥനുണ്ടാവും.

  • പൗരന്മാർക്കു സേവനം നൽകുന്നതിനാണ്‌ ഇവ പ്രഥമ പരിഗണന നൽകുന്നത്‌.

  • നിയമം ലംഘിക്കുന്നവർക്ക് 500 മുതൽ 5000 രൂപ വരെ പിഴശിക്ഷ നൽകാൻ സേവനാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടാകും.


Related Questions:

1989 ലെ പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമ പ്രകാരം “അതിക്രമം' എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്താണ് ?
Under which Act, Union Public Service Commission was formed ?
ഇന്ത്യൻ എവിഡൻസ് ആക്ടിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര ?

ലോകപാൽ അംഗങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ലോക്പാൽ പാനിൽ ഒരു ചെയർപേഴ്സണും പരമാവധി എട്ട് അംഗങ്ങളും ഉണ്ടായിരിക്കണം, അവരിൽ നാലുപേർ (50%) ജുഡീഷ്യൽ അംഗങ്ങളായിരിക്കണം.
  2. ലോക്പാൽ ജുഡീഷ്യൽ അംഗം - അപേക്ഷകൻ  സുപ്രിം കോടതിയിൽ ജഡ്ജിയായോ ഹൈക്കോടതി ചീഫ് ജസ്റ്റിസായോ സേവന മനുഷ്ഠിച്ചിരിക്കണം 
  3. മറ്റ് ലോക്പാൽ അംഗങ്ങൾ : അഴിമതി വിരുദ്ധ നയം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, വിജിലൻസ്, ഇൻഷുറൻസ്, ബാങ്കിംഗ് ഉൾപ്പടെയുള്ള ധനകാര്യം, നിയമം, മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുറഞ്ഞത് 25 വർഷത്തെ പ്രത്യേക അറിവും, വൈദഗ്ധ്യവും, കുറ്റമറ്റ സമഗ്രതയും മികച്ച കഴിവുമുള്ള പ്രമുഖ വ്യക്തികൾ
  4. SC/ST, OBC, ന്യൂനപക്ഷ അംഗങ്ങൾ, വനിതാ അംഗങ്ങൾ എന്നിവർ 50 ശതമാനത്തിൽ കുറയാതെ ലോക്പാലിൽ ഉണ്ടായിരിക്കണം. 
POCSO നിയമ പ്രകാരം എത്ര വയസ്സിൽ താഴെയുള്ളവരെയാണ് കുട്ടികളായി പരിഗണിക്കുന്നത് ?