App Logo

No.1 PSC Learning App

1M+ Downloads
2016-ൽ രൂപീകരിച്ച കേരള സംസ്ഥാന ലഹരി വർജന മിഷൻറെ ലഹരിവിരുദ്ധ ബോധവത്കരണ യജ്ഞത്തിൻറെ പേര്.

Aകാവൽ

Bകരുതൽ

Cകവചം

Dവിമുക്തി

Answer:

D. വിമുക്തി

Read Explanation:

• മദ്യവർജ്ജനത്തിന്ഊന്നൽ നൽകിയും മയക്കു മരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനുംലക്ഷ്യമിട്ട് കേരളത്തിൽ നടപ്പി ലാക്കിയ സംസ്ഥാനതല ലഹരി വർജ്ജനമിഷൻ - വിമുക്തി • മദ്യ-മയക്കുമരുന്ന്- പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗത്തിനെതിരെയുള്ള അതിശക്തമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തൽ എന്നിവയുടെ ഉറവിടം കണ്ടെത്തി അവ ഇല്ലായ്മ ചെയ്യുന്നതിനുമായി ബഹു ജന പങ്കാളിത്തത്തോടുകൂടി ബോധവൽക്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുകഎന്നതാണ് വിമുക്തി പദ്ധതി. •സ്കൂൾ,കോളേജ്, ലഹരി വിരുദ്ധ ക്ലബ്ബുകൾ, എസ്.പി.സി, എൻ.എസ്.എസ്, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗൺസിൽ, മദ്യവർജ്ജന സമിതികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥിയുവജന- മഹിളാ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടുകൂടി ലഹരി മുക്ത കേരളം സൃഷ്ടിക്കുന്നതിനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.


Related Questions:

കേരളത്തിലെ വിദേശ മദ്യഷോപ്പുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് താഴെ പറയുന്ന ഏത് പ്രസ്താവനയാണ് ശരിയല്ലാത്തത് ?

  1. ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിവസം വിദേശ മദ്യഷാപ്പുകൾതുറന്നു പ്രവർത്തിക്കാം.
  2. മഹാത്മാ ഗാന്ധി ജനിച്ച ദിവസം വിദേശ മദ്യഷോപ്പുകൾ തുറന്നുപ്രവർത്തിക്കാം.
  3. ശ്രീനാരായണ ഗുരുദേവൻ ജനിച്ച ദിവസം വിദേശ മദ്യഷോപ്പുകൾ തുറന്നുപ്രവർത്തിക്കുവാൻ പാടില്ല.
    കേരളത്തിൽ അതീവ സുരക്ഷ ജയിൽ സ്ഥിതി ചെയ്യുന്നത്

    താഴെ കാണുന്ന പ്രസ്താവനകളെ കുറിച്ച് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ശരി ഏത് ?

    1. ദുഃഖവെള്ളി ദിനത്തിൽ കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.
    2. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ ജൂൺ 26 ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം
    3. ലോകാരോഗ്യദിനമായ ഏപ്രിൽ 7ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.
    4. ജനുവരി 30 ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.
      വീട്ടിലേക്കുള്ള മടങ്ങാൻ യാത്രാസൗകര്യം ഒരുക്കേണ്ടതില്ലാത്ത വനിതാ തടവുകാർ
      പ്രതികൂല പോലീസ് റിപ്പോർട്ടുകൾ കാരണം പരോളിന് അർഹതയില്ലാത്ത കുറ്റവാളികളുടെ കേസുകൾ പുനഃപരിശോധിക്കുന്ന കമ്മിറ്റിയുടെ ചെയർമാൻ ആരാണ് ?