Challenger App

No.1 PSC Learning App

1M+ Downloads
2019-ൽ ഡാൻ ഡേവിഡ് പുരസ്കാരം നേടിയ ഇന്ത്യക്കാരൻ ?

Aസഞ്ജയ് സുബ്രഹ്മണ്യം

Bശ്രീനിവാസ് കുൽക്കർണി

Cറോമില താപ്പർ

Dഅമിതാവ് ഘോഷ്

Answer:

A. സഞ്ജയ് സുബ്രഹ്മണ്യം

Read Explanation:

ആധുനികകാലത്തിന്റെ തുടക്കത്തിൽ ലോകത്തെ വിവിധ സാംസ്കാരികവിനിമയങ്ങളെയും സംഘർഷങ്ങളെയും കുറിച്ചുള്ള രചനകൾക്കാണ് പുരസ്കാരം. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള സുബ്രഹ്മണ്യം സാമ്പത്തികചരിത്രകാരനായാണ് അറിയപ്പെടാൻ തുടങ്ങിയത്, പിന്നീട് രാഷ്ട്രീയ, ബൗദ്ധിക, സാംസ്കാരിക ചരിത്രകാരനിലേക്ക് പ്രവർത്തനം മാറ്റി. ചരിത്രത്തിൽ നൽകിയ സംഭാവനകൾക്ക് ഇൻഫോസിസിന്റെ മാനവീയതയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. ഡാൻ ഡേവിഡ് എന്ന റൊമാനിയൻ വംശജനായ ഇസ്രായേലി ബിസിനസുകാരൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ 10 ശതമാനം തുക, ജേതാക്കൾ അവരുടെ മേഖലയിലെ പുതുതലമുറയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ വേണ്ടി നൽകണം.


Related Questions:

കോവിഡ്-19 മായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ :
നാഷണൽ ജോഗ്രഫി മാസികയുടെ പിക്ചർ ഓഫ് ഇയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ ?
How many times has The Factory Act been amended as on June 2022?
In March 2022, which state government presented Children's Budget' for the first time as part of its annual financial plan?

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത് താഴെ പറയുന്നതിൽ ആരാണ് ?

  1. ദേവേന്ദ്ര ഫഡ്‌നാവിസ്
  2. ഉദ്ധവ് താക്കറെ
  3. ഏക്‌നാഥ് ഷിൻഡെ
  4. അജിത് പവാർ
  5. സുപ്രിയ സുലെ