App Logo

No.1 PSC Learning App

1M+ Downloads
2022 ജനുവരി 21ന്, മൂന്ന് സംസ്ഥാനങ്ങൾ അവരുടെ 50-ാം സംസ്ഥാന ദിനം ആചരിച്ചു. താഴെപ്പറയുന്നവയിൽ ഏതാണ് ഈ മൂന്നിൽ ഒന്നല്ല?

Aമണിപ്പൂർ

Bമേഘാലയ

Cനാഗാലാൻഡ്

Dത്രിപുര

Answer:

C. നാഗാലാൻഡ്

Read Explanation:

  • മുമ്പ് നാട്ടുരാജ്യങ്ങളായിരുന്ന ത്രിപുരയും മണിപ്പൂരും 1949 ഒക്ടോബറിൽ ഇന്ത്യൻ യൂണിയനിൽ സംയോജിപ്പിക്കപ്പെട്ടു
  •  പിന്നീട് 1971ലെ നോർത്ത് ഈസ്റ്റേൺ റീജിയൻ (പുനഃസംഘടന) നിയമത്തിൻ്റെ ഭാഗമായി, 1972 ജനുവരി 21-ന് ഇവയ്ക്ക്  സമ്പൂർണ സംസ്ഥാന പദവി ലഭിച്ചു
  • ഒരുകാലത്ത് ആസാമിൻ്റെ ഭാഗമായിരുന്ന മേഘാലയയുടെ സംസ്ഥാന പദവിയിലേക്കും ഇതേ നിയമം തന്നെ കാരണമായി
  • 1969-ൽ, അസം പുനഃസംഘടന (മേഘാലയ) നിയമം മൂലം മേഘാലയ ഒരു സ്വയംഭരണ സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു.
  • പിന്നീട് 1971ലെ നോർത്ത് ഈസ്റ്റേൺ റീജിയൻ (പുനഃസംഘടന) നിയമത്തിൻ്റെ ഭാഗമായി, 1972 ജനുവരി 21-ന് മേഘാലയ്ക്കും സമ്പൂർണ സംസ്ഥാന പദവി ലഭിച്ചു
  • അതിനാൽ തന്നെ 2022 ജനുവരി 21ന്,ഈ  മൂന്ന് സംസ്ഥാനങ്ങൾ അവരുടെ 50-ാം സംസ്ഥാന ദിനം ആചരിച്ചു. 

NB: 1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് നാഗാലാൻഡ്‌ രൂപീകൃതമായത്


Related Questions:

ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ?
" മധ്യേന്ത്യയുടെ നെൽപാത്രം " എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
ക്രിസ്തുമത വിശ്വാസികൾ ഏറ്റവുമധികമുള്ള സംസ്ഥാനമേത് ?
The city of Belagavi is located in the state of :
അക്രമം നേരിടുന്ന സ്ത്രീകളുടെയും കുട്ടുകളുടയും സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമിട്ട് "പ്രോജക്റ്റ് ഹിഫാസത്ത്" (Project Hifazat) എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?