2022 ജനുവരി 21ന്, മൂന്ന് സംസ്ഥാനങ്ങൾ അവരുടെ 50-ാം സംസ്ഥാന ദിനം ആചരിച്ചു. താഴെപ്പറയുന്നവയിൽ ഏതാണ് ഈ മൂന്നിൽ ഒന്നല്ല?Aമണിപ്പൂർBമേഘാലയCനാഗാലാൻഡ്Dത്രിപുരAnswer: C. നാഗാലാൻഡ് Read Explanation: മുമ്പ് നാട്ടുരാജ്യങ്ങളായിരുന്ന ത്രിപുരയും മണിപ്പൂരും 1949 ഒക്ടോബറിൽ ഇന്ത്യൻ യൂണിയനിൽ സംയോജിപ്പിക്കപ്പെട്ടു പിന്നീട് 1971ലെ നോർത്ത് ഈസ്റ്റേൺ റീജിയൻ (പുനഃസംഘടന) നിയമത്തിൻ്റെ ഭാഗമായി, 1972 ജനുവരി 21-ന് ഇവയ്ക്ക് സമ്പൂർണ സംസ്ഥാന പദവി ലഭിച്ചു ഒരുകാലത്ത് ആസാമിൻ്റെ ഭാഗമായിരുന്ന മേഘാലയയുടെ സംസ്ഥാന പദവിയിലേക്കും ഇതേ നിയമം തന്നെ കാരണമായി 1969-ൽ, അസം പുനഃസംഘടന (മേഘാലയ) നിയമം മൂലം മേഘാലയ ഒരു സ്വയംഭരണ സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു. പിന്നീട് 1971ലെ നോർത്ത് ഈസ്റ്റേൺ റീജിയൻ (പുനഃസംഘടന) നിയമത്തിൻ്റെ ഭാഗമായി, 1972 ജനുവരി 21-ന് മേഘാലയ്ക്കും സമ്പൂർണ സംസ്ഥാന പദവി ലഭിച്ചു അതിനാൽ തന്നെ 2022 ജനുവരി 21ന്,ഈ മൂന്ന് സംസ്ഥാനങ്ങൾ അവരുടെ 50-ാം സംസ്ഥാന ദിനം ആചരിച്ചു. NB: 1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് നാഗാലാൻഡ് രൂപീകൃതമായത് Read more in App