App Logo

No.1 PSC Learning App

1M+ Downloads
2022-23-ലെ ബജറ്റിൽ റോഡുകൾ, റെയിൽവേ, വിമാനതാവളങ്ങൾ, തുറമുഖങ്ങൾ, ബഹുജനഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ ഏഴ് എഞ്ചിനുകളാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം ഏതാണ് ?

Aപി.എം. ഗതിശക്തി

Bപി.എം. ഗതിമാൻ

Cപി.എം. ഗരീബ് കല്യാൺ

Dപി.എം. കിസാൻ സമ്മാൻ

Answer:

A. പി.എം. ഗതിശക്തി

Read Explanation:

പി.എം. ഗതിശക്തി

  • രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി ഈ വര്‍ഷം (2022-23-ലെ ബജറ്റിൽ) തുടക്കമിട്ട പദ്ധതിയാണ് പിഎം ഗതിശക്തി.
  • റെയിൽവേ, റോഡ് ഗതാഗതം തുടങ്ങിയ വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റിയാണ് പദ്ധതിയുടെ ലക്ഷ്യം.
  • ജനങ്ങളുടെ യാത്രാ സമയം കുറയ്ക്കാൻ സഹായകരമായ ഗതാഗത വികസനമാണ് ലക്ഷ്യം.
  • ഭാരത്‌മാല, സാഗർമാല, ഉൾനാടൻ ജലപാത വികസനം, പോർട്ടുകളുടെ വികസനം തുടങ്ങി അനുബന്ധ മേഖലകളുടെ വികസനവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
  • വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എം ഗതിശക്തി പദ്ധതി വഴി സംയോജിപ്പിക്കും.
  • ടെക്‌സ്റ്റൈൽ ക്ലസ്റ്ററുകൾ, ഫാർമസ്യൂട്ടിക്കൽ ക്ലസ്റ്ററുകൾ, പ്രതിരോധ ഇടനാഴികൾ, ഇലക്ട്രോണിക് പാർക്കുകൾ, വ്യാവസായിക ഇടനാഴികൾ, മത്സ്യബന്ധന ഇടനാഴികൾ തുടങ്ങിയവ സ്ഥാപിക്കുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും പദ്ധതി കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

Related Questions:

2025 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌ത സോനാമാർഗ്ഗ് ടണൽ എവിടെ സ്ഥിതി ചെയ്യുന്നു ?

താഴെ പറയുന്ന നാലു പ്രസ്താവനകളില്‍ നിന്ന്‌ ശരിയായത്‌ തെരെഞ്ഞെടുത്ത്‌ എഴുതുക.

  1. ഇന്ത്യയിലെ ദ്ദേശീയപാതകള്‍, സംസ്ഥാന ഹൈവേകള്‍ എന്നിവയുടെ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്‌.
  2. ഇന്ത്യയിലെ ആകെ റോഡ്‌ ദൈര്‍ഘ്യത്തിന്റെ 80 ശതമാനവും ഗ്രാമീണ റോഡുകളാണ്‌
  3. ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗമാണ്‌ റോഡുഗതാഗതം.
  4. ചതുഷ്‌കോണ സൂപ്പര്‍ ഹൈവേകളുടെ നിര്‍മ്മാണചുമതല നാഷണല്‍ ഹൈവേ അതോറിറ്റിക്കാണ്‌.
    ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ സിംഗിൾ ലൈൻ മോട്ടോറബിൾ പാലമായ ഡോബ്ര - ചാന്തി പാലം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
    ഇന്ത്യയിലെ ഏറ്റവും നീളമുള്ള കേബിൾ പാലമായ "സുദർശൻ സേതു" ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?
    The 'Maitri Setu' bridge connects Sabroom in Tripura to .............in Bangladesh.