ലോക കാലാവസ്ഥാ സംഘടന പറയുന്നതനുസരിച്ച് മ്യാൻമറാണ് ഈ ചുഴലിക്കാറ്റിന്റെ പേര് നിർദ്ദേശിച്ചത്. മിഷോങ് എന്നാൽ ശക്തി, സഹിഷ്‌ണുത എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. ഒരേസമയം ഒന്നിലധികം സംവിധാനങ്ങൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ചുഴലിക്കാറ്റുകൾക്ക് പൊതുവായ പേരുകൾ നൽകണമെന്ന കാലാവസ്ഥാ വകുപ്പിന്റെ തീരുമാന പ്രകാരമാണ് ഇത്തരത്തിൽ ഇവയ്ക്ക് പേരുകൾ നൽകുന്നത്.