App Logo

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ മലയാറ്റൂർ സ്മാരക സമിതിയുടെ മലയാറ്റൂർ അവാർഡ് നേടിയ കഥാകൃത് ആരാണ് ?

Aകെ ആർ മീര

Bസുഭാഷ് ചന്ദ്രൻ

Cബെന്യാമിൻ

Dസാറ ജോസഫ്

Answer:

C. ബെന്യാമിൻ

Read Explanation:

മലയാറ്റൂർ അവാർഡ്

  • മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായ മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണയ്ക്കായി നൽകുന്ന അവാർഡ്.
  • 2006 മുതൽ നൽകി വരുന്നു.
  • മലയാറ്റൂർ സ്മാരക സമിതിയാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
  • 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം
  • പ്രഥമ ജേതാവ് : പെരുമ്പടവം ശ്രീധരൻ (2006)
  • നാരായണം എന്ന കൃതിക്കാണ് പെരുമ്പടവം ശ്രീധരന് മലയാറ്റൂർ പുരസ്ക്കാരം ലഭിച്ചത്.

സമീപവർഷങ്ങളിലെ മലയാറ്റൂർ പുരസ്കാര ജേതാക്കൾ :

  • 2019 - സക്കറിയ (തേൻ)
  • 2020 - ഡോ.ജോര്‍ജ് ഓണക്കൂര്‍ (കൃതി - ഹൃദയരാഗങ്ങള്‍)
  • 2021 - സജിൽ ശ്രീധർ (കൃതി - വാസവദത്ത)
  • 2022 - സുഭാഷ് ചന്ദ്രൻ (സമുദ്രശില)
  • 2023  - ബെന്യാമിൻ (നിശ്ശബ്ദ സഞ്ചാരങ്ങൾ)

Related Questions:

2023ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
ഇന്ത്യയിൽ ഭക്തിപ്രസ്ഥാനത്തിന് സമഗ്ര സംഭാവനകൾ നൽകിയ സ്ത്രീ സാന്നിധ്യങ്ങളിൽ ഒരാൾ രജപുത്ര രാജകുമാരി കൂടിയായിരുന്നു ആരാണത് ?
2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ "ഷൈജ ബേബി" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ലെ ചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരത്തിന് അർഹരായത് താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി
  2. അവിട്ടം തിരുനാൾ ആദിത്യ വർമ്മ
  3. രാജീവ് ചന്ദ്രശേഖർ
  4. ശശി തരൂർ
    2024 ജനുവരിയിൽ നൽകിയ പ്രൊഫ. എം കെ സാനു പുരസ്കാരത്തിന് അർഹനായത് ആര് ?