App Logo

No.1 PSC Learning App

1M+ Downloads
2023 കേന്ദ്ര ബജറ്റിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 'പ്രധാനമന്ത്രി PVTG ' പദ്ധതി ഏത് വിഭാഗത്തിലുള്ള ആളുകളുടെ ഉന്നമനത്തിനായാണ് ആരംഭിക്കുന്നത് ?

Aസ്ത്രീകളും കുട്ടികളും

Bട്രാൻസ്ജെൻഡർ ആളുകൾ

Cഅഭയാര്‍ത്ഥി സമൂഹം

Dദുർബലരായ ആദിവാസി വിഭാഗം

Answer:

D. ദുർബലരായ ആദിവാസി വിഭാഗം

Read Explanation:

 'പ്രധാനമന്ത്രി PVTG ' പദ്ധതി 

  • Particularly Vulnerable Tribal Groups അഥവാ ദുർബലരായ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആരംഭിക്കുന്ന പദ്ധതി.
  • സുരക്ഷിതമായ പാർപ്പിടം, ശുദ്ധമായ കുടിവെള്ളം, വിദ്യാഭ്യാസം, പോഷകാഹാരം, റോഡ്, ടെലികോം കണക്ഷൻ, ഉപജീവനമാർഗം എന്നിവ ദുർബലരായ ആദിവാസി വിഭാഗങ്ങൾക്ക് ഈ പദ്ധതിയിലൂടെ ഉറപ്പുവരുത്തും
  • അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 15,000 കോടിയുടെ ബജറ്റ് ഈ ദൗത്യത്തിനായി സമർപ്പിക്കും.
  • 3.5 ലക്ഷം ആദിവാസികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

Related Questions:

ആദിവാസികൾക്കും ദളിതർക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, സംസ്ഥാനത്തിനുള്ളിലെ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് സാമ്പത്തിക പിന്തുണ വർധിപ്പിക്കുന്നതിന് വാർദ്ധക്യ പെൻഷനുകളുടെ പ്രായപരിധി 60 ൽ നിന്ന് 50 ആയി കുറച്ച സംസ്ഥാനം ഏതാണ് ?
ഇന്ത്യയുടെ അവകാശ പത്രിക അറിയപ്പെടുന്നത് ?
വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതി ഏതാണ് ?
സമഗ്ര ശിശു വികസനം ലക്ഷ്യമാക്കിയിട്ടുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതി :
അസംഘടിത മേഖലയിലെ പരമ്പരാഗത നെയ്ത്തുകാരുടെ ക്ഷേമത്തിനും വികസനത്തിനുമായി 1968 ൽ രൂപീകരിച്ച സ്ഥാപനം?