App Logo

No.1 PSC Learning App

1M+ Downloads
2024-ലെ G20 ഉച്ചകോടി നടക്കുന്ന രാജ്യം ഏത്?

Aഇന്ത്യ

Bബ്രസീൽ

Cഫ്രാൻസ്

Dകാനഡ

Answer:

B. ബ്രസീൽ

Read Explanation:

G20

  • 1990കളിൽ സംഭവിച്ച ലോക സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രൂപം കൊണ്ട സാമ്പത്തിക കൂട്ടായ്മ 
  • നിലവിൽ വന്നത് - 1999 സെപ്റ്റംബർ 26
  • 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്.
  • ലോക ജനസംഖ്യയുടെ 60%, ലോക GDP -യുടെ 85%, ആഗോള വ്യാപാരത്തിന്റെ 75%എന്നിവ ഈ ഗ്രൂപ്പിലെ രാജ്യങ്ങളുടേതാണ്. 

അംഗരാജ്യങ്ങൾ

  • അർജന്റീന
  • ഓസ്‌ട്രേലിയ
  • ബ്രസീൽ
  • കാനഡ
  • ചൈന
  • ഫ്രാൻസ്
  • ജർമ്മനി
  • ഇന്ത്യ
  • ഇന്തോനേഷ്യ
  • ഇറ്റലി
  • ജപ്പാൻ
  • റിപ്പബ്ലിക് ഓഫ് കൊറിയ
  • മെക്സിക്കോ
  • റഷ്യ
  • സൗദി അറേബ്യ
  • ദക്ഷിണാഫ്രിക്ക
  • തുർക്കി
  • യുണൈറ്റഡ് കിംഗ്ഡം
  • യുണൈറ്റഡ് സ്റ്റേറ്റ്സ്
  • യൂറോപ്യൻ യൂണിയൻ (EU)

സമീപകാല ഉച്ചകോടികൾ 

  • 2022ൽ ജി-20യുടെ പതിനേഴാമത് ഉച്ചകോടി നവംബർ 15,16 തീയതികളിൽ ഇന്തോനേഷ്യയിലെ ബാലിയിലാണ് നടന്നത് 
  • 2023 ൽ ജി-20യുടെ പതിനെട്ടാമത് ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച രാജ്യം : ഇന്ത്യ  
  • 2023 സെപ്റ്റംബർ 9 ,10 തീയതികളിൽ ഇന്ത്യയിലെ ന്യൂ ഡെൽഹിയിലാണ് പതിനെട്ടാമത് ഉച്ചകോടി നടന്നത് 
  • സമ്മേളനാന്തരം ജി-20 യുടെ അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ബ്രസീൽ പ്രസിഡൻറ് ഇനാസിയോ ലുല ഡാ സിൽവ ഔപചാരികമായി ഏറ്റെടുത്തു
  • 2024 ൽ G20 ഉച്ചകോടി നടക്കുന്ന രാജ്യം : ബ്രസീൽ

 

 

 


Related Questions:

ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിനായി രൂപീകരിച്ച സംഘടന ഏത് ?
2021 ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളന വേദി എവിടെയാണ് ?
IMO എന്നാൽ
ഐക്യരാഷ്ട്ര സംഘടനയിലെ അംഗരാഷ്ട്രങ്ങളുടെ എണ്ണമെത്ര?
' International Covenant on Economic , Social and Cultural Rights ' യുണൈറ്റഡ് നേഷൻ അംഗീകരിച്ച വർഷം ഏതാണ് ?