Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽകേന്ദ്ര ഗവണ്മെന്റ് കൊണ്ടുവരുന്ന പുതിയ ബിൽ പ്രകാരം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പേര്?

Aസമ്പൂർണ്ണ ഗ്രാമീൺ വികാസ് യോജന

Bദേശീയ ഗ്രാമീണ ഉപജീവന മിഷൻ

Cഭാരത് നിർമ്മാൺ യോജന

Dവികസിത് ഭാരത് ഗാരന്റി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ-ഗ്രാമീൺ (VB-G RAM-G)

Answer:

D. വികസിത് ഭാരത് ഗാരന്റി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ-ഗ്രാമീൺ (VB-G RAM-G)

Read Explanation:

  • ഒരു വർഷം 100 തൊഴിൽദിനങ്ങൾ എന്നത് 125 ആക്കി

  • ഗ്രാമസഭകൾവഴി തൊഴിലുറപ്പ് വിഭാവനം ചെയ്തിരുന്ന രീതി ഇനിയില്ല

  • സംസ്ഥാനങ്ങൾ 10 ശതമാനം വിഹിതം വഹിച്ചിരുന്നത് 40% ആക്കി

  • വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരാഖണ്ഡിലും ഹിമാചൽപ്രദേശിലും ജമ്മു- കാശ്മീരിലും 90 ശതമാനം നിലനിർത്തി

  • നിയമസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങൾക്ക്കേന്ദ്രം മുഴുവൻ തുകയും നൽകും

  • ദിവസക്കൂലി ഒരാഴ്‌ചയ്ക്കുള്ളിൽ കൊടുത്തു തീർക്കണം. പരമാവധി രണ്ടാഴ്‌ചവരെയാകാം

  • 15 ദിവസങ്ങൾക്കകം തൊഴിൽ നൽകാനായില്ലെങ്കിൽ ഗുണദോക്താക്കൾക്ക് തൊഴിലില്ലായ്മ വേതനം സംസ്ഥാനസർക്കാർ നൽകണം

  • സംസ്ഥാനത്തിന് അനുവദിക്കേണ്ട കേന്ദ്രവിഹിതം, കേന്ദ്രസർക്കാർ നിശ്ചയിക്കും.

  • അനുവദിക്കുന്ന വിഹിതത്തിന് മുകളിലേക്ക് ചെലവ് വർധിച്ചാൽ അത് സംസ്ഥാനസർക്കാർ വഹിക്കണം

  • മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ (എം.ജി.എൻ.ആർ.ഇ.ജി.എ) പേര് അടക്കം മാറ്റി ബദൽ നടപ്പാക്കാനുള്ള ബിൽ കേന്ദ്രം ലോക്സഭയിൽ അവതരിപ്പിക്കുന്നത് - 2025 ഡിസംബർ 16

  • 2005ൽ മൻമോഹൻസിംഗ് പ്രധാനമന്ത്രി ആയിരിക്കെയാണ് തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കിയത്.


Related Questions:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒരു സാമ്പത്തിക വർഷം എത്ര തൊഴിൽ ദിവസങ്ങൾ ഉറപ്പു നൽകുന്നു
What is the primary objective of PMAY-G?
At present, what kind of unemployment problem remains a very serious problem in the country?
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമീണനായ പ്രായപൂർത്തിയായ ഒരു വ്യക്തി ഗ്രാമപഞ്ചായത്തിൽ തൊഴിലിന് അപേക്ഷ നൽകിയാൽ എത്ര ദിവസത്തിനുള്ളിൽ തൊഴിൽ നൽകാനുള്ള ബാധ്യത ഗ്രാമപഞ്ചായത്തിന് ഉണ്ട്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളത്തിലെ താഴെപ്പറയുന്നവയിൽ ഏതെല്ലാം ജില്ലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?