App Logo

No.1 PSC Learning App

1M+ Downloads
2025 മെയിൽ കേരള സർക്കാർ ഒരു വർഷം നീളുന്ന പരിപാടികളോടെ നവതി ആഘോഷം നടത്താൻ തീരുമാനിച്ച ചരിത്ര സംഭവം?

Aകോഴഞ്ചേരി പ്രസംഗം

Bവൈക്കം സത്യാഗ്രഹം

Cക്ഷേത്രപ്രവേശന വിളംബരം

Dതിരുകൊച്ചി സംയോജനം

Answer:

A. കോഴഞ്ചേരി പ്രസംഗം

Read Explanation:

•കോഴഞ്ചേരി പ്രസംഗം നടത്തിയത് സി കേശവൻ

•വർഷം 1935മെയ് 11

കോഴഞ്ചേരി പ്രസംഗം

  • തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെവിമർശിച്ചുകൊണ്ട് നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന സി.കേശവൻ നടത്തിയ പ്രസംഗം.

  • 1935 മെയ് 11-നു പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് പ്രസംഗം നടത്തിയത്.

  • ബാരിസ്റ്റർ ജോർജ് ജോസഫ് ആയിരുന്നു അദ്ധ്യഷൻ.

  • ഈഴവ-ക്രിസ്റ്റ്യൻ- മുസ്ലിം സമുദായങ്ങളുടെ നേർക്കുള്ള ഗവൺമെന്റിന്റെ നയത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.

  • സി. കേശവൻ 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് അന്ന് പ്രസംഗം ഉപസംഹരിച്ചത്.

  • യോഗാധ്യക്ഷൻ സി. കേശവന്റെ പ്രസംഗം രാജ്യദ്രോഹപരമാണെന്നാരോപിച്ച് അദ്ദേഹത്തിന് കഠിനതടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. 

  • നവതി ആഘോഷം എന്നാൽ 90 വര്ഷം തികയുമ്പോൾ നടത്തുന്ന ആഘോഷമാണ്


Related Questions:

The place where Ayyankali was born :
വിദ്യാപോഷിണി സഭ സ്ഥാപിച്ചത് ആര് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന മാത്രം തിരഞ്ഞെടുക്കുക :

  1. വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്കരണ യാത്രയ്ക്ക് നേതൃത്വം നൽകിയത് ആര്യാപള്ളവും,പാർവതി നെന്മേനിമംഗലവും ആയിരുന്നു.
  2. ഏറയൂർ ക്ഷേത്രത്തിലേക്ക് ഹരിജനവിഭാഗത്തിൽപെട്ട കുട്ടികളെ ആര്യാപള്ളം തൻറെ നേതൃത്വത്തിൽ പ്രവേശിപ്പിച്ചു.
    Who was the founder of Cheramar Maha Sabha in 1921 ?
    തിരുവിതാംകൂറിലെ " ജോവാൻ ഓഫ് ആർക്ക് " എന്നറിയപ്പെടുന്ന വനിത ആരാണ് ?