App Logo

No.1 PSC Learning App

1M+ Downloads
2025 രസതന്ത്ര നോബൽ പുരസ്‌കാരം നേടിയത് ?

Aഎമിൽ നോൾ, ജാക്ക് പ്രൊവിൻഷ്യൽ, ജോർജ്ജ് ചർച്ച്

Bസുസുമു കിറ്റഗാവ , റിച്ചാർഡ് റോബ്സൺ , ഒമർ യാഗി

Cകരോലിൻ ബെർട്ടോസി, മോർട്ടൻ മെൽഡാൽ, കെറി ബാലി

Dബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മില്ലർ, ജോൺ ഗുഡ്

Answer:

B. സുസുമു കിറ്റഗാവ , റിച്ചാർഡ് റോബ്സൺ , ഒമർ യാഗി

Read Explanation:

  • സുസുമു കിറ്റഗാവ (ജപ്പാൻ), റിച്ചാർഡ് റോബ്സൺ (ബ്രിട്ടൻ), ഒമർ യാഗി (യുഎസ്) എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.

  • വായുവിൽനിന്ന് വെള്ളം വേർതിരിക്കാനും കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കുവാനും കഴിയുന്ന വിപ്ലവകരമായ കണ്ടുപിടിത്തത്തിനാണ് ഇത്തവണത്തെ രസതന്ത്ര നോബേൽ.

  • ലോഹ അയോണുകളും ജൈവതന്മാത്രകളും സംയോജിപ്പിച്ച് ദ്രാവകങ്ങൾക്കും വാതകങ്ങൾക്കും ഒഴുകാൻ സാധിക്കുന്ന സുഷിരങ്ങളുള്ള ഘടനകളായ മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്സ്(എംഒഎഫ്) കണ്ടുപിടിച്ചതിനാണ് പുരസ്കാരം.

  • ജല ശുദ്ധീകരണം, ആരോഗ്യ മേഖല, ഇന്ധനശേഖരണം തുടങ്ങിയവയ്ക്ക് എംഒഎഫു കളെ ഉപയോഗിക്കാം.

  • കണ്ടുപിടിത്തത്തെ 'തന്മാത്രാ വാസ്തുവിദ്യ' (മോളികുലാർ ആർകിടെക്ച്ചർ) എന്നാണ് നൊബേൽ കമ്മിറ്റി വിശേഷിപ്പിച്ചത്.


Related Questions:

ഗണിത ശാസ്ത്രജ്ഞർക്കുള്ള ഫീൽഡ് മെഡലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:

  1. ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്ന് ഫീൽഡ് മെഡൽ അറിയപ്പെടുന്നു.
  2. ഫീൽഡ് മെഡൽ നേടുന്ന മൂന്നാമത്തെ വനിതയാണ് മറീന വിസോവ്സ്ക.
  3. ഫീൽഡ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് മഞ്ജുൾ ഭാർഗവ.
  4. ജെയിംസ് മെയ്‌നാർഡൻ, ജൂൺ ഹു, ഹ്യൂഗോ ഡുമനിൽ-കോപിൻ, മറീന വിസോവ്സ്ക എന്നിവർക്ക് 2022-ലെ ഫീൽഡ് മെഡൽ ലഭിച്ചു.
    മികച്ച നടിക്കുള്ള 92-മത് ഓസ്കാർ അവാർഡ് നേടിയതാര് ?
    Who won the Nobel Prize for literature in 2017 ?
    2025 ജൂലായിൽ ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഘാന’ ലഭിച്ചത്?
    Of the Noble Prizes instituted by Alfred Nobel, one is given by Norway and others by Sweden. Which is the one given by Norway ?