ഇത് മൂന്നാം തവണയാണ് ഇന്ത്യ കിംബർലി പ്രോസസിൻ്റെ അധ്യക്ഷ പദവിയിൽ എത്തുന്നത്. (മുമ്പ് 2008-ലും 2019-ലും ഇന്ത്യ അധ്യക്ഷത വഹിച്ചിട്ടുണ്ട്).
കിംബർലി പ്രോസസ്
• ലക്ഷ്യം - നിയമവിരുദ്ധമായി ഖനനം ചെയ്യുന്നതും, വിമത ഗ്രൂപ്പുകൾ സർക്കാരുകൾക്കെതിരെ യുദ്ധം ചെയ്യാൻ പണം കണ്ടെത്താനായി ഉപയോഗിക്കുന്നതുമായ വജ്രങ്ങളുടെ (Conflict Diamonds അഥവാ 'ബ്ലഡ് ഡയമണ്ട്സ്') വ്യാപാരം തടയുക.
• സ്ഥാപിതമായത്: 2003 ജനുവരി 1.
• ഇന്ത്യ, ചൈന, യുഎസ്, റഷ്യ, യൂറോപ്യൻ യൂണിയൻ (EU) എന്നിവയുൾപ്പെടെ 86 രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്.