App Logo

No.1 PSC Learning App

1M+ Downloads
2050 ആകുമ്പോഴേക്കും 65 വയസ്സ് കഴിഞ്ഞവരുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയിലേറെയാകുമെന്ന പഠന റിപ്പോർട്ട് പുറത്തുവിട്ട സംഘടന ഏതാണ് ?

Aലോകാരോഗ്യ സംഘടന

Bഐക്യരാഷ്ട്ര സംഘടന

Cലോക ബാങ്ക്

Dഇന്റർനാഷണൽ മോണിറ്ററി ഫണ്ട്

Answer:

B. ഐക്യരാഷ്ട്ര സംഘടന

Read Explanation:

  • 2050ഓടെ  65 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകളുടെ ആഗോള ജനസംഖ്യയിൽ ഗണ്യമായ വർദ്ധനവ് ഈ  റിപ്പോർട്ട് പ്രവചിക്കുന്നു.
  • ആഗോളതലത്തിൽ പ്രായമായവരുടെ എണ്ണം  2021-ൽ 761 ദശലക്ഷമായിരുന്നു 
  • ഇത്  2050-ൽ 1.6 ബില്യണായി ഇരട്ടിയിലധികമാകുമെന്ന് പ്രതീക്ഷിക്കുന്നു.
  • റിപോർട്ട് പ്രകാരം 21-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ, ലോകത്തിന് ഏകദേശം 2.5 ബില്യൺ പ്രായമായ ആളുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്,
  • ആരോഗ്യകരമായ വാർദ്ധക്യം ഉറപ്പ് വരുത്തുവാൻ അടിയന്തര നയ നടപടികളുടെ ആവശ്യകതയും  റിപ്പോർട്ട് സൂചിപ്പിക്കുന്നു .
  • വൃദ്ധജനങ്ങൾക്ക് ലഭിക്കേണ്ട  ആരോഗ്യ സംരക്ഷണം, സാമൂഹിക പിന്തുണ, സാമ്പത്തിക സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവിധ വശങ്ങളെ ഈ നയങ്ങൾ അഭിസംബോധന ചെയ്യണം.

Related Questions:

ഐക്യരാഷ്ട്ര സംഘടന ഏത് സംഗീതജ്ഞയുടെ നൂറാം ജന്മവാർഷികത്തോടനുബബന്ധിച്ചാണ് സ്മരണിക സ്റ്റാമ്പ് ഇറക്കിയത്?
' ഇന്റർനാഷണൽ ഫോറസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷൻ ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഐക്യരാഷ്ട്ര സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ച വ്യക്തി ഇവരിൽ ആരാണ് ?
അന്താരാഷ്‌ട്ര നീതിന്യായ കോടതി പ്രവർത്തനം ആരംഭിച്ചത് എന്നാണ് ?
ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിനായി രൂപീകരിച്ച സംഘടന ഏത് ?