ട്രയിനിന്റെ നീളത്തെ ദൂരം ആയി കണക്കാക്കാം. കാരണം, ഒരു ട്രെയിൻ, ഒരു പോസ്റ്റിനെ തരണം ചെയ്യുക എന്നാൽ, ആ ട്രെയിൻ ആ പോസ്റ്റിനെ മുഴുവനായും കടന്നു പോവുക എന്നാണ്.
- ദൂരം = 225 m
- വേഗത = 54 km/h
ട്രെയിൻ പോസ്റ്റിനെ കടന്നു പോകാന് എടുക്കുന്ന സമയം ആണ് കണ്ടെത്തേണ്ടത്.
സമയം = ?
നൽകിയിരിക്കുന്ന ഉത്തരങ്ങൾ seconds ിലാണ്.
(അതിനാൽ, കയ്യിലെ വസ്തുതകൾ ഒരേ യൂണിറ്റിൽ ആണോ എന്ന് ഉറപ്പ് വരുത്തുക. ഇവിടെ, വേഗത km/h ിലും, ദൂരം m ിലുമാണ്. അതിനാൽ, വേഗത m/s യിലേക്ക് മാറ്റേണ്ടതാണ്.)
വേഗത = 54 km/h
(m/s ലേക്ക് ആകുവാൻ, 5/18 കൊണ്ട് ഗുണിച്ചാൽ മതി)
= 54 x 5/18
= 3 x 5
= 15 m/s
സമയം = ദൂരം / വേഗത
= 225 / 15
= 15 seconds