App Logo

No.1 PSC Learning App

1M+ Downloads
3 മുതൽ 7 വർഷം വരെയുള്ള ഇടവേളകളിൽ ഭൂമിയിൽ സമുദ്ര - അന്തരീക്ഷ ബന്ധങ്ങൾ താറുമാറാകുമ്പോൾ കാണാറുള്ള വിലക്ഷണ കാലാവസ്ഥ പ്രക്രിയ ഏത് ?

Aഎൽ നിനോ

Bലാ നിനാ

Cകുറോഷിയോ പ്രവാഹം

Dമൺസൂൺ കാറ്റുകൾ

Answer:

A. എൽ നിനോ

Read Explanation:

എൽ നിനോ

  • വർഷങ്ങൾ കൂടുമ്പോൾ സമുദ്രാന്തരീക്ഷങ്ങൾക്ക് സ്വതേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എൽ നിനോ

  • കിഴക്കൻ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭാസമാണ്

  • എൽനിനോ സതേൺ ഓസിലേഷൻ എന്നാണ് ഈ പ്രതിഭാസത്തിന്റെ പൂർണ്ണനാമം

  • പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖാപ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളം തെറ്റുന്നതാണ് എൽ നിനോയ്ക്ക് കാരണമാകുന്നത്

  • 15 മാസത്തോളം ദുരിതം വിതക്കാൻ എൽ നിനോക്കാവും

  • ലോകത്തെ വിവിധ പ്രദേശങ്ങളിൽ വരൾച്ച ഉണ്ടാകാൻ ഇത് കാരണമാകുന്നു

  • ദക്ഷിണേന്ത്യയിൽ മൺസൂൺ ദുർബലപ്പെടാൻ ഇത് കാരണമാകുന്നു


Related Questions:

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ഗ്രാൻഡ് ബാങ്ക്സ് ഏത് സമുദ്രത്തിലാണ്?
The coral reefs are an important feature of the :
ലോകത്തിലെ അഗ്നിപർവ്വതങ്ങളുടെ 80 ശതമാനവും _______ സമുദ്രത്തിലാണ്
ഏറ്റവും കൂടുതൽ കടൽ തീരമുള്ള രാജ്യം?
സർഗാസോ കടൽ ഏത് സമുദ്രത്തിൻ്റെ ഭാഗമാണ് ?