38 വർഷങ്ങൾക്ക് മുൻപ് പൊട്ടിത്തെറിക്കുകയും 25000 - ത്തോളം ആളുകളുടെ ജീവനെടുക്കുകയും ചെയ്ത ' നെവാഡോ ഡെൽ റൂയിസ് ' എന്ന അഗ്നിപർവ്വതം 2023 ൽ വീണ്ടും സജീവമായി . ഇത് ഏത് രാജ്യത്തിന്റെ ഭാഗമാണ് ?
Aവെനസ്വേല
Bചിലി
Cകൊളംബിയ
Dപെറു
Answer:
C. കൊളംബിയ
Read Explanation:
അഗ്നിപർവ്വതങ്ങൾ
ഭൂമിക്കുള്ളിൽ നിന്നും ഉരുകി ബഹിർഗമിക്കപ്പെടുന്ന ശിലാദ്രവമായ മാഗ്മ ,ഉറവക്ക് ചുറ്റും നിക്ഷേപിക്കപ്പെടുന്നതിന്റെ ഫലമായി ചില സ്ഥലങ്ങളിൽ ഉയർന്ന ഭൂരൂപങ്ങൾ രൂപമെടുക്കുന്നു . ഇങ്ങനെ രൂപം കൊള്ളുന്ന പർവ്വതങ്ങളാണ് അഗ്നിപർവ്വതങ്ങൾ
അഗ്നിപർവ്വതം എന്ന പദം ഉത്ഭവിച്ചത് -' പാതാളദേവൻ 'എന്നർത്ഥം വരുന്ന 'വൾക്കാൻ' എന്ന പദത്തിൽ നിന്ന്
വെന്റ് - ഉരുകി തിളച്ച മാഗ്മ ഭൌമാന്തർഭാഗത്ത് നിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന ദ്വാരം
അഗ്നിപർവ്വത മുഖം - അഗ്നിപർവ്വതത്തിന്റെ ഉപരിഭാഗത്ത് ഫണലിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഭാഗം
ക്രേറ്റർ - അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ആഴത്തിലുള്ള ഗർത്തം
അഗ്നിപർവ്വതങ്ങൾ മൂന്ന് വിധം
സജീവ അഗ്നിപർവ്വതം - ഇടയ്ക്കിടെ സ്ഫോടനം ഉണ്ടാകുന്ന അഗ്നിപർവ്വതം
ഉദാ : എറ്റ്ന , ബാരൻ ദ്വീപുകൾ , കോട്ടോപാക്സി , ഫ്യൂജിയാമ
നിദ്രയിലാണ്ടവ - ചരിത്രാതീതകാലത്ത് പൊട്ടിത്തെറിച്ചതും ഇപ്പോൾ ശാന്തമായിരിക്കുന്നതുമായ അഗ്നിപർവ്വതം
ഉദാ : വെസുവിയസ് , കിളിമഞ്ചാരോ
നിർജ്ജീവ അഗ്നിപർവ്വതം - പൂർണ്ണമായും മാഗ്മയുടെ ഒഴുക്ക് നിലച്ചതും ഇനിയും സ്ഫോടനത്തിന് സാധ്യത ഇല്ലാത്തതുമായ അഗ്നിപർവ്വതം
ഉദാ : മൌണ്ട് ആഷിധക്ക , സുയിദ്വാൾ
38 വർഷങ്ങൾക്ക് മുൻപ് പൊട്ടിത്തെറിക്കുകയും 25000 - ത്തോളം ആളുകളുടെ ജീവനെടുക്കുകയും ചെയ്ത ' നെവാഡോ ഡെൽ റൂയിസ് ' എന്ന അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം - കൊളംബിയ