9 കൊണ്ട് ഹരിക്കുമ്പോൾ 3 ഉം 12 കൊണ്ട് ഹരിക്കുമ്പോൾ 6 ഉം 14 കൊണ്ട് ഹരിക്കുമ്പോൾ 8 ഉം ശിഷ്ടം വരാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
A252
B246
C168
D264
Answer:
B. 246
Read Explanation:
9 - 3 = 6
12 - 6 = 6
14 - 8 = 6
ഇവയുടെ വ്യത്യാസം തുല്യമായതിനാൽ 9 ,12 ,14 എന്നിവയുടെ LCM കണ്ടു ആ
LCM ൽ നിന്നും 6 കുറച്ചാൽ കിട്ടുന്നതാണ് ഉത്തരം
LCM(9, 12, 14) = 252
252 - 6 = 246
9 കൊണ്ട് ഹരിക്കുമ്പോൾ 3 ഉം 12 കൊണ്ട് ഹരിക്കുമ്പോൾ 6 ഉം 14 കൊണ്ട് ഹരിക്കുമ്പോൾ 8 ഉം ശിഷ്ടം വരാവുന്ന ഏറ്റവും ചെറിയ സംഖ്യ = 246