Challenger App

No.1 PSC Learning App

1M+ Downloads
ഒരു സൈക്കിൾ 7,200 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടായി. ഈ സൈക്കിളിന് കച്ചവടക്കാരൻ ആദ്യം 8,000 രൂപ ചെലവാക്കി. എങ്കിൽ ചെലവാക്കിയതിന്റെ എത്ര ശതമാനമാണ് വിറ്റവില?

A10%

B50%

C90%

D100%

Answer:

C. 90%

Read Explanation:

തന്നിരിക്കുന്ന വസ്തുതകൾ:

  • സൈക്കിളിന്റെ വിറ്റവില = 7200 രൂപ
  • നഷ്ട % = 10
  • കച്ചവടക്കാരൻ ആദ്യം ചെലവാക്കിയത് - 8000 രൂപ

         ചെലവാക്കിയതിന്റെ എത്ര ശതമാനമാണ് വിറ്റവില, എന്നത് ഇങ്ങനെ കൊടുക്കാം

ചെലവാക്കിയ 8000 രൂപയുടെ ? % ആണ് വിറ്റവിലയായ 7200 രൂപ

അതായത്,

8000 x ?% = 7200

8000 x (?/100) = 7200

? = (7200 x 100) / 8000

? = 7200 / 80

? = 720 / 8

? = 90


Related Questions:

ഒരു ഗ്രൂപ്പിൽ 400 ആളുകൾ ഉണ്ട്. അതിൽ 250 പേർ ഹിന്ദി സംസാരിയ്ക്കും. 200 പേർ ഇംഗ്ലീഷ് സംസാരിക്കും, എത്രപേർക്ക് രണ്ട് ഭാഷയും സംസാരിക്കാൻ കഴിയും ?
a യുടെ b% ത്തിന്റെയും b യുടെ a% ത്തിന്റെയും തുക ab യുടെ എത്ര ശതമാനമാണ് ?
ഒരു പരീക്ഷ എഴുതിയവരിൽ 300 പേർ ആൺകുട്ടികളും 700 പേർ പെൺകുട്ടികളുമാണ്. ആൺകുട്ടികളിൽ 40% പേരും പെൺകുട്ടികളിൽ 60% പേരും പരീക്ഷയിൽ വിജയിച്ചുവെങ്കിൽ പരീക്ഷയിൽ എത്ര ശതമാനം കുട്ടികൾ തോറ്റു?
In an election contested by two candidates, one candidate got 25% of the total votes and still lost by 20,000 votes. Find the total number of votes cast? (all votes are valid)
മോഹന്റെ ഒരു മാസത്തെ വരുമാനം 50,000 രൂപയാണ്. വരുമാനത്തിന്റെ 15% മക്കളുടെ പഠനത്തിനും, 28% വീട് ചിലവിനും, 10% വാടകക്കും ഉപയോഗിക്കുന്നു. എങ്കിൽ മാസാവസാനം മോഹന്റെ സമ്പാദ്യം എത്ര ?