App Logo

No.1 PSC Learning App

1M+ Downloads
നിങ്ങളുടെ പ്രൈമറി ക്ലാസിലെ ഒരു കുട്ടി എപ്പോഴും കളികളിൽ വിമുഖത കാണിക്കുന്നു. ഈ കുട്ടിയെ പഠിക്കാൻ ഏറ്റവും അനുയോജ്യമായ മനശാസ്ത്ര പഠന രീതി

Aവ്യക്തി പഠനം

Bഅഭിമുഖം

Cസർവ്വേ

Dനിരീക്ഷണം

Answer:

A. വ്യക്തി പഠനം

Read Explanation:

ഏകവ്യക്തി പഠനം (Case study)

  • ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തു വിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതിയാണിത്.
  • പ്രശ്നമുള്ള വ്യക്തിയെയോ വ്യക്തിയുടെ പ്രശ്നത്തെയോ ആണ് കെയ്സ് എന്ന് പറയുന്നത്.
  • പ്രത്യേകതകളുള്ള കുട്ടികളെ സംബന്ധിച്ച് പഠിക്കാന്‍ ഇത് സഹായിക്കും. ഉദാഹരണമായി അന്തര്‍മുഖനായ ഒരു കുട്ടി.
  • മനശാസ്ത്രത്തിൻറെ ഒട്ടുമിക്ക ശാഖകളും കേസ് സ്റ്റഡി പ്രയോജനപ്പെടുത്താറുണ്ട്.
  • ക്ലിനിക്കൽ സൈക്കോളജി, വിദ്യാഭ്യാസ മനശാസ്ത്രം, കോഗ്നിറ്റീവ് സൈക്കോളജി, ഒക്കുപ്പേഷണൽ സൈക്കോളജി തുടങ്ങിയ മേഖലകളിലെല്ലാം   കേസ് സ്റ്റഡി ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
  • ഒരു പ്രത്യേക കേസിൻ്റെ  ആഴത്തിലുള്ള പഠനത്തിനാണ് ഇവിടെ ഊന്നൽ.
  • കേസ് തിരഞ്ഞെടുക്കൽ, പരികല്പന രൂപപ്പെടുത്തൽ, സ്ഥിതിവിവരശേഖരണം, വിവരവിശകലനം, സമന്വയിപ്പിക്കൽ  എന്നിവ കേസ് സ്റ്റഡിയുടെ ഘട്ടങ്ങളാണ്.

Related Questions:

ഉദാത്തീകരണം എന്നാൽ ?
ഏത് പഠന രീതിയിലൂടെയാണ് പ്രശ്നത്തിന്റെ വിവിധ വശങ്ങളും പ്രശ്ന കാരണവും തിരിച്ചറിയാൻ സാധിക്കുന്നത് ?
മനുഷ്യ വ്യവഹാര പഠനത്തിന് ഏറ്റവും ചെലവ് കുറഞ്ഞ മാർഗം ?
നിരാശയോ വേദനയോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ചില വ്യക്തികൾ കാണിക്കുന്ന പ്രവണതയാണ് :
പുളിക്കുന്ന മുന്തിരിങ്ങാ ശൈലി തന്ത്രത്തിന് ഉദാഹരണം ?