App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷഘടകമാണ് _____ .

Aജലബാഷ്പം

Bപൊടിപടലങ്ങൾ

Cഓസോൺ പാളി

Dനൈട്രജൻ

Answer:

A. ജലബാഷ്പം

Read Explanation:

ജലബാഷ്പം  (Water Vapour)

  • തുടർച്ചയായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷഘടകമാണ് ജലബാഷ്പം
  • കാല ദേശഭേദങ്ങൾക്കനുസൃതമായി അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവിൽ വ്യത്യാസം കണ്ടുവരുന്നു.
  • ഉയരം കൂടുന്തോറും ഇതിന്റെ അളവ് കുറഞ്ഞ് വരുന്നതായി കാണാം.
  • ഉഷ്ണമേഖലാപ്രദേശത്ത് വായുവിൽ ഏകദേശം 4 ശതമാനത്തോളം ജല ബാഷ്പമാണ് അടങ്ങിയിട്ടുള്ളത് 
  • എന്നാൽ  വരണ്ടതും തണുത്തതുമായ മരുഭൂമികളിലും തണുത്ത പ്രദേശങ്ങളിലും വായുവിൽ ജലബാഷ്പത്തിന്റെ അളവ് ഒരു ശതമാനത്തിൽ കുറവാണ്.
  • ഭൂമധ്യരേഖാപ്രദേശത്തു നിന്ന് ധ്രുവങ്ങളിലേക്ക് പോകുംതോറും അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് കുറഞ്ഞുവരുന്നു.

  • സൂര്യനിൽ നിന്നുള്ള വികിരണത്തെ ആഗിരണം ചെയ്യുന്നതോടൊപ്പം ഭൗമവികിരണത്തെ തടഞ്ഞുനിർത്തി ഭൗമോപരിതലത്തിൽ കൂടുതൽ ചൂടോ തണുപ്പോ ഇല്ലാതെ ഒരു പുതപ്പുപോലെ നിലനിൽക്കുന്ന അന്തരീക്ഷഘടകമാണ് ജലബാഷ്പം,

Related Questions:

അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ പാളി:
മലിനീകരണം മൂലം ഉണ്ടാകുന്ന അന്തരീക്ഷത്തിലെ അധിക കാർബൺ ഡൈ ഓക്സൈഡ് ..... കാരണമാകും.
താഴെ പറയുന്നവയിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് അന്തരീക്ഷത്തെ അഞ്ച് വ്യത്യസ്ത പാളികളായി തിരിച്ചിരിക്കുന്നത് ?
കാർബൺ ഡൈ ഓക്സൈഡും ജലബാഷ്പവും ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ..... കിലോമീറ്റർ വരെ മാത്രമേ കാണപ്പെടുന്നുള്ളൂ.
അന്തരീക്ഷത്തിൽ എത്ര ഓക്സിജൻ ഉണ്ട്?