App Logo

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും ഒരു ലക്ഷ്യം മുൻനിർത്തി, രണ്ടോ അതിലധികമോ വ്യക്തികൾ മുഖാമുഖമായോ അല്ലാതെയോ നടത്തുന്ന സംഭാഷണം :

Aപരീക്ഷണം

Bഅഭിമുഖം

Cനിരീക്ഷണം

Dസർവ്വേ

Answer:

B. അഭിമുഖം

Read Explanation:

അഭിമുഖം (Interview)

  • ഏതെങ്കിലും ഒരു ലക്ഷ്യം മുൻനിർത്തി, രണ്ടോ അതിലധികമോ വ്യക്തികൾ മുഖാമുഖമായോ അല്ലാതെയോ നടത്തുന്ന സംഭാഷണമാണ് - അഭിമുഖം
  • വ്യവഹാരത്തിന്റെ വിവിധ മാനങ്ങൾ കണ്ടെത്താനും വ്യക്തമായ ഉത്തരത്തിലേക്കു നയിക്കുന്ന ചോദക ചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള അഭിമുഖകാരന്റെ കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിന്റെ വിജയം.
  • അഭിമുഖം രണ്ടുതരമുണ്ട്. 
    1. സുഘടിതം (Structured) 
    2. സുഘടിതമല്ലാത്തത് (Unstructured)
  • അഭിമുഖ രീതി കൂടുതലായി ഉപയോഗിക്കുന്നത് - വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പഠനത്തിലും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും, പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കുന്ന സാമൂഹിക മനശാസ്ത്രജ്ഞരും

Related Questions:

ക്‌ളാസിൽ ഉത്തരം പറയാൻ അദ്ധ്യാപകൻ വിളിക്കുമ്പോൾ അത് കേൾക്കാത്ത പോലെ ഇരിക്കുന്ന ഒരു കുട്ടി ഏത് സമായോജന തന്ത്രമാണ് ഉപയോഗിക്കുന്നത് ?
.............. വിലയിരുത്തുന്നതിന് തീമാറ്റിക് അപ്പർ സെപ്ഷൻ ടെസ്റ്റ് (TAT) ഉപയോഗിക്കുന്നു.
ഭ്രമകല്പനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
നിഷേധം, ധമനം, യുക്തീകരണം, തഥാത്മീകരണം, ആക്രമണം തുടങ്ങിയവ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കുട്ടികളിൽ നിരീക്ഷിക്കപ്പെടുന്ന വർത്തനങ്ങളെ അവയുടെ തോതും ആധിക്യവും അനുസരിച്ച് ഗ്രേഡ് ചെയ്യുന്ന രീതിയാണ് ?