Challenger App

No.1 PSC Learning App

1M+ Downloads
ഉയർന്ന ലക്ഷ്യം നേടാൻ കഴിയാതെ വരുമ്പോൾ മാത്രം നിലവിലുള്ള അവസ്ഥയിൽ സംതൃപ്തനാകുന്ന ക്രിയാത്രന്തം :

Aമധുരിക്കുന്ന നാരങ്ങ ശൈലി

Bപുളിമുന്തിരി ശൈലി

Cപശ്ചാദ്ഗമനം

Dഉദാത്തീകരണം

Answer:

A. മധുരിക്കുന്ന നാരങ്ങ ശൈലി

Read Explanation:

യുക്തീകരണം (Rationalization) 

  • വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ /  കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം. 
  • ഉദാ: കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക. 
  • ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്ന് സങ്കല്പ്പിക്കുക. 
  • നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാനലക്ഷ്യം.
  • പ്രധാനമായും യുക്തീകരണം 2 തരത്തിലുണ്ട്
    1. മധുരിക്കുന്ന നാരങ്ങ ശൈലി (Sweet Lemonism)
    2. പുളിമുന്തിരി ശൈലി (Sour Grapism)
  • മധുരിക്കുന്ന നാരങ്ങ ശൈലി:

    • വ്യക്തി തന്റെ നേട്ടത്തിലോ, ഇപ്പോഴുള്ള അവസ്ഥയിലോ തൃപ്തനാകാതെ വരുമ്പോൾ, സ്വീകരിക്കുന്ന തന്ത്രമാണിത്.
    • ഉയർന്ന ലക്ഷ്യം നേടാൻ കഴിയാതെ വരുമ്പോൾ മാത്രം നിലവിലുള്ള അവസ്ഥയിൽ സംതൃപ്തനാകുന്ന ക്രിയാത്രന്തം.
  • ഉദാഹരണം:

    1. ഐ.എ.എസ് പരീക്ഷ പല പ്രാവശ്യം എഴുതി വിജയം കാണാതെ വന്ന ഒരു ക്ലാർക്ക്, സ്വയം പ്രതിരോധിച്ചു കൊണ്ട് പറയുകയാണ്, ക്ലാർക്കിന്റെ ജോലി തന്നെയാണ് നല്ലതെന്ന്.
    2. ഡിസ്മിസ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ, തനിക്കിപ്പോൾ കുടുംബം നോക്കാൻ ഇഷ്ടം പോലെ സമയം കിട്ടുന്നു, എന്ന് പറയുന്നത്.

Related Questions:

നിരാശയോ വേദനയോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ചില വ്യക്തികൾ കാണിക്കുന്ന പ്രവണതയാണ് :
ഒരു ക്ലാസ്സിൽ സോഷ്യോഗ്രാം തയ്യാറാക്കിയപ്പോൾ ലീന എന്ന കുട്ടി അനുവിനേയും അനു എന്ന കുട്ടി കരിഷ്മയെയും കരിഷ്മ ലീനയെയും കൂട്ടുകാരായി നിർദേശിച്ചതായി കണ്ടു. ഇത്തരം കൂട്ടങ്ങളുടെ പേരെന്താണ് ?
A student who obtained low grade in a drawing competition blamed the judges to be biased. Which defense mechanism did he make?
ഒരു സമൂഹ ലേഖനത്തിൽ ക്ലിക്ക് എന്നാൽ :
ഒരു സമൂഹ ലേഖനത്തിൽ കൂടുതൽ അംഗങ്ങളാൽ തിരഞ്ഞെടുക്കുന്ന അംഗമാണ് ?