Challenger App

No.1 PSC Learning App

1M+ Downloads
സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി :

Aബുദ്ധി

Bഅഭിരുചി

Cവൈകാരിക ബുദ്ധി

Dഅഭിപ്രേരണ

Answer:

B. അഭിരുചി

Read Explanation:

അഭിരുചി (Aptitude)

  • പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം. 

അഭിരുചി - സ്വഭാവം

  1. ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാന വ്യവസ്ഥ. 
  2. വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. 
  3. പ്രവചനക്ഷമമാണ്. 
  4. പരിശീലനം മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാവുന്ന ശേഷിയോ കഴിവോ ആണ്.
  5. ഒരൊറ്റ ഘടകമല്ല, മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്. 
  6. പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം കാണാൻ സാധിക്കും. 

Related Questions:

GATB എന്നാൽ :
ശരീരഘടനയുടെ ആനുപാതിക അനുസരിച്ച് വ്യക്തികളെ മേദുരാകാരം, ആയതാകാരം,ലംബാകാരം എന്നിങ്ങനെ തരംതിരിച്ച മനശാസ്ത്രജ്ഞൻ ?
അഭിപ്രേരണയെ ഡ്രൈവ്സ്, സോഷ്യൽ മോട്ടീവ്സ് , ഈഗോ ഇന്റഗ്രേറ്റീവ് എന്നിങ്ങനെ വിശേഷിപ്പിച്ചതാര് ?
'പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ഘടകമോ അവസ്ഥയോ ആണ്' - എന്ന് നിർവചിച്ചതാര് ?
'Rorschach inkblot' test is an attempt to study .....