Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്വഭാവത്തെ നിർണയിക്കുന്ന ജീനിന് വ്യത്യസ്‌ത തരങ്ങളുണ്ടാകും, ഇവയാണ്?

Aക്രോമസോമുകൾ

Bഅല്ലീലുകൾ

Cന്യൂക്ലിയോടൈഡുകൾ

Dഇവയൊന്നുമല്ല

Answer:

B. അല്ലീലുകൾ

Read Explanation:

ജീനുകളും അലീലുകളും

  • മാതാപിതാക്കളിൽ നിന്ന് സ്വഭാവ സവിശേഷതകൾ സന്താനങ്ങളിലേയ്ക്ക് കൈമാറുന്നത് ലിംഗകോശങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ചില ഘടകങ്ങളാണ് എന്ന് ഗ്രിഗർ മെൻഡൽ അനുമാനിച്ചു.
  • പിൽക്കാല പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ ഘടകങ്ങൾ ന്യൂക്ലിയസിലെ ക്രോമസോമുകളിൽ കാണപ്പെടുന്ന ജീനുകളാണെന്ന് കണ്ടെത്തി.
  • ഒരു സ്വഭാവത്തെ നിർണയിക്കുന്ന ജീനിന് വ്യത്യസ്‌ത തരങ്ങളുണ്ടാകും, ഇവയാണ് അലീലുകൾ (Alleles).
  • സാധാരണയായി ഒരു ജീനിന് രണ്ട് അലീലുകളാണുള്ളത്.
  • ഉദാഹരണത്തിന്, ഉയരം എന്ന സ്വഭാവത്തെ നിർണയിക്കുന്ന ജീനിന്റെ വ്യത്യസ്ത അലീലുകളാണ് T, t എന്നിവ.
  • T എന്ന അലീൽ ഉയരക്കൂടുതലിനെയും t എന്ന അലീൽ ഉയരക്കുറവിനെയും കാണിക്കുന്നു.
  • ഒന്നാം തലമുറയിൽ പ്രകടമാകുന്ന ഗുണത്തെ നിർണയിക്കുന്ന അലീലിനെ ഇംഗ്ലീഷ് വലിയ അക്ഷരത്തിലും പ്രകടമാകാത്ത ഗുണത്തെ നിർണയിക്കുന്ന അലീലിനെ ചെറിയ അക്ഷരത്തിലും സൂചിപ്പിക്കും.

Related Questions:

മനുഷ്യ ശരീരത്തിൻ്റെ സാധാരണ താപനിലയാണ് :
ജെയിംസ് വാട്സണും, ഫ്രാൻസിസ് ക്രിക്കും DNA യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചതിന് നോബേൽ സമ്മാനം കിട്ടിയ വർഷം ഏത് ?
വാക്‌സിനേഷൻ എന്ന വാക്ക് രൂപപ്പെട്ട 'vacca' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
എപ്പിഡെർമിസിൽ കാണപ്പെടുന്ന പ്രോട്ടീൻ ഏതാണ് ?

ക്രോമസോമുകളുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഓരോ ജീവജാതിയിലും നിശ്ചിതഎണ്ണം ക്രോമസോമുകളാണുള്ളത്.

2.മനുഷ്യരിലെ ക്രോമസോം സംഖ്യ 48 ആകുന്നു.