Question:

ഒരു കച്ചവടക്കാരൻ സാരിയുടെ മുകളിൽ നിശ്ചിയിച്ച വില്പനവിലയിൽ 10% ഇളവ് നൽകി വിറ്റപ്പോൾ അയാൾക്ക് 40 രൂപ ലാഭം കിട്ടി. കച്ചവടക്കാരന്റെ 68 രൂപ നൽകിയാണ് സാരി വാങ്ങിയതെങ്കിൽ അയാൾ നിശ്ചയിച്ച വില്പന വിലയെത്ര?

A120

B118

C100

D108

Answer:

A. 120

Explanation:

വാങ്ങിയവില = 68 40 രൂപ ലാഭം കിട്ടിയെങ്കിൽ , വിറ്റവില = 68 + 40 = 108 നിശ്ചിയിച്ച വില്പനവില X ആയി എടുത്താൽ, 10% ഇളവ് നൽകിയാണ് വിറ്റത് X × 90/100 = 108 X = 108 × 100/90 = 120


Related Questions:

10% കിഴിവ് കഴിഞ്ഞ് ഒരു പേനയ്ക്ക് 54 രൂപയാണ് വിലയെങ്കിൽ, പേനയുടെ പരസ്യ വില എത്രയാണ്?

ഓൺലൈനായി പണമടയ്ക്കുകയാണെങ്കിൽ വിലയിൽ 10% കിഴിവ് വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 5% അധിക കിഴിവ് നൽകുന്നു. ഒരു വ്യക്തി 60,000 രൂപ വിലയുള്ള ഒരു വാച്ച് ക്രെഡിറ്റ് കാർഡ് വഴി ഓൺലൈനായി പണമടച്ച് വാങ്ങാൻ ആഗ്രഹിക്കുന്നു. അയാൾ അടയ്ക്കേണ്ട തുക എത്ര ?

വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു .എങ്കിൽ നഷ്ടശതമാനം എത്ര ?

5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?

1.5 കിലോഗ്രാം തക്കാളിയുടെ വില 30 രൂപ. ഒരു കിലോഗ്രാം തക്കാളിയുടെ വില എന്ത് ?