App Logo

No.1 PSC Learning App

1M+ Downloads
അണുസംയോജനത്തിനുള്ള നിശ്ചിത പിണ്ഡം എത്താതെ നക്ഷത്രമാകുവാനുള്ള ഉദ്യമത്തിൽ പരാജയപ്പെടുന്ന നെബുല അറിയപ്പെടുന്നത് :

Aചുവപ്പു കുള്ളൻ

Bവെളുത്ത കുള്ളൻ

Cവാതക ഭീമൻ

Dതവിട്ടു കുള്ളൻ

Answer:

D. തവിട്ടു കുള്ളൻ

Read Explanation:

നക്ഷത്രരൂപീകരണം

  • ഹൈഡ്രജൻ വാതകം കേന്ദ്രീകരിച്ച് രൂപംകൊണ്ട അതിഭീമമായ മേഘരൂപങ്ങളായാണ് (നെബുല) ഗാലക്സികളുടെ തുടക്കം. 

  • ഈ മേഘരൂപങ്ങളുടെ തുടർ വികസനഘട്ടങ്ങളിൽ ചുറ്റുമുള്ള വാതക കണങ്ങൾ കൂടിച്ചേരുകയും അതിസാന്ദ്രമായ ഈ വാതകച്ചേർച്ചകൾ നക്ഷത്രങ്ങളായി പരിണമിക്കുകയും ചെയ്തു. 

  • നക്ഷത്രങ്ങൾ രൂപംകൊണ്ടത് ഏകദേശം 5 മുതൽ 6 ശതകോടി വർഷങ്ങൾക്ക് മുമ്പാണ് എന്ന് കണക്കാക്കുന്നു.

നെബുല

  • ഗ്യാലക്‌സികളിലെ നക്ഷത്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന വാതകത്തിൻ്റേയും ധൂളികളുടേയും മേഘപടലമാണ് നെബുല.

  • പുതിയ നക്ഷത്രങ്ങൾ പിറവിയെടുക്കുന്നത് ഈ വ്യോമപടലത്തിൽ നിന്നാണ്.

  • ഉയർന്ന തിളക്കത്തോടെയുള്ള പ്ലാസ്മ ഗുരുത്വാകർഷണ ബലത്താൽ ചേർന്നുള്ള ഭീമൻ ഗോളമാണ് നക്ഷത്രം.

  • നക്ഷത്രങ്ങളിൽ ഏറ്റവും കൂടുതലുള്ള വാതകം ഹൈഡ്രജൻ ആണ്.

  • ന്യൂക്ലിയർ ഫ്യൂഷൻ മൂലം സ്വന്തം കോറിൽ ഊർജ്ജം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വെട്ടിത്തിളങ്ങുന്ന ഭീമാകാരമായ പ്ലാസ്‌മാ ഗോളങ്ങളാണ് നക്ഷത്രങ്ങൾ. 

  • നെബുലകളിലാണ് നക്ഷത്രങ്ങൾ രൂപപ്പെടുന്നത്. 

  • ഓരോ ഗ്യാലക്‌സിയിലും കോടാനുകോടി നക്ഷത്രങ്ങളുണ്ട്.

  • ഒരു നെബുലയിൽ അണുസംയോജനം തുടങ്ങാൻ കുറഞ്ഞത് സൂര്യൻറെ 0.084 ഭാഗം പിണ്ഡമെങ്കിലും വേണം. 

  • അണുസംയോജനത്തിനുള്ള നിശ്ചിത പിണ്ഡം എത്താതെ നക്ഷത്രമാകുവാനുള്ള ഉദ്യമത്തിൽ പരാജയപ്പെടുന്ന നെബുല തവിട്ടു കുള്ളൻ (Brown Dwarf) എന്നറിയപ്പെടുന്നു.


Related Questions:

The planet nearest to the earth is :
നാസ സ്റ്റീരിയോ ഉപഗ്രഹം വിക്ഷേപിച്ച വർഷം ?
സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏത് ?
“കൊള്ളിയൻ', 'പതിക്കുന്ന താരങ്ങൾ' എന്നീ പേരുകളിൽ അറിയപ്പെടുന്നത് ?
നാസ 2018 ഓഗസ്റ്റ് 12 ന് വിക്ഷേപിച്ച സൗരപര്യവേക്ഷണപേടകം ?