ഒരാൾ രണ്ട് മണിക്കുർ ബസ്സിലും മൂന്ന് മണിക്കുർ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്റെ ശരാശരി
വേഗത മണിക്കൂറിൽ 40 കിലോമീറ്ററും ട്രെയിനിന്റേത് മണിക്കുറിൽ 70 കിലോമീറ്ററും
ആയിരുന്നുവെങ്കിൽ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര ?
A58
B52
C60
D55
Answer:
A. 58
Read Explanation:
ബസ്സിൽ യാത്ര ചെയ്ത സമയം = 2 മണിക്കൂർ
ബസ്സിൻ്റെ ശരാശരി വേഗത= 40km/hr
സഞ്ചരിച്ച ദൂരം = 40 × 2 = 80 km
ട്രെയിനിൽ യാത്ര ചെയ്ത സമയം= 3 മണിക്കൂർ
ട്രെയിനിൻ്റെ ശരാശരി വേഗത= 70 km/hr
സഞ്ചരിച്ച ദൂരം= 70 × 3 = 210 km
ആകെ ദൂരം= 210 + 80 = 290 km
ആകെ സമയം = 2 + 3 = 5 മണിക്കൂർ
ശരാശരി വേഗത= ആകെ ദൂരം/ ആകെ സമയം
= 290/5
= 58 km/hr