App Logo

No.1 PSC Learning App

1M+ Downloads
കൊടുക്കുംതോറും കുറയുമെന്ന് ഗണിത വിഷയത്തിൽ മനസ്സിലാക്കിയ കുട്ടിക്ക് കൊടുക്കുംതോറുമേറിടും എന്ന വിദ്യാതത്വ ശൈലിയുടെ അർത്ഥം മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല .റോബർട്ട് ഗാഗ്‌നെ വികസിപ്പിച്ചെടുത്ത പഠനശ്രേണിയിലെ ഏത് തലത്തിലാണ് ഈ കുട്ടി?

Aശൃംഖലാ പഠനം

Bവ്യവസ്ഥാപനം

Cബഹുമുഖവിവേചനം

Dആശയ പഠനം

Answer:

C. ബഹുമുഖവിവേചനം

Read Explanation:

  • പഠനപ്രക്രിയയെ അപഗ്രഥിച് സങ്കീർണതയ്ക്കനുസരണമായി ക്രമീകരിക്കുന്ന പഠന പദ്ധതി - പഠനത്തിന്റെ ക്രമീകരണ ശ്രേണി (Hierarchy of Learning).
  • പഠനത്തിന്റെ ക്രമീകരണശ്രേണിയ്ക്ക്ര് രൂപം നൽകിയത് - ഗാഗ്നെ.

 

പഠനത്തിന്റെ ക്രമീകരണ ശ്രേണി (Hierarchy of Learning).           

 

  1. പ്രശ്നപരിഹരണം (Problem Solving)
  2. തത്ത്വപഠനം (PrincipleLearning)
  3. സംപ്രത്യയപഠനം (ConceptLearning)
  4. ബഹുമുഖവിവേചനം (Multiple Discrimination)
  5. വചനസഹചരത്വം (Verbal Association)
  6. ശ്രേണിപഠനം (Chaining)
  7. ചോദകപ്രതികരണ പഠനം (Stimulus-Response Learning)
  8. സംജ്ഞപഠനം (Signal Learning) 

Related Questions:

ദൃശ്യമാധ്യമങ്ങളുടെയും മുതിർന്നവരുടെയും മാതാപിതാക്കളുടെയും പെരുമാറ്റരീതികളെയും കുട്ടികൾ അനുകരിക്കുകയോ അവലംബിക്കുകയോ ചെയ്യുമെന്ന് തെളിയിച്ച ആൽബർട്ട് ബന്ദൂരയുടെ പരീക്ഷണം ?
കൈത്താങ്ങ് എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് ?
പഠനത്തെ നിയന്ത്രിക്കുന്ന മനഃശ്ശാസ്ത്ര തത്വങ്ങൾക്ക് ഊന്നൽ നൽകിയത് ?
കാൾ റോജേഴ്സിന്റെയും അബ്രഹാം മാസ്ലോവിൻറെയും ആശയങ്ങളിൽ നിന്നും രൂപപ്പെട്ട മനശാസ്ത്ര ചിന്താധാര ?
ഒരു അധ്യാപിക പച്ചക്കറികളുടെയും പഴങ്ങളുടെയും ചിത്രങ്ങളും വിവരണങ്ങളും അടങ്ങിയ പാഠഭാഗം ഉപയോഗിക്കുകയും കുട്ടികളോട് ചർച്ച നടത്തുകയും ചെയ്തു. കുട്ടികൾ ആ വിവരങ്ങളെ അവരുടെ മുന്നറിവുമായി ബന്ധപ്പെടുത്തുകയും പോഷണം എന്ന ആശയം രൂപവത്കരിക്കുകയും ചെയ്തു. ഈ സമീപനം അടിസ്ഥാനമാക്കിയിരിക്കുന്നത് ?