Challenger App

No.1 PSC Learning App

1M+ Downloads
ഒരു മോഷ്ടാവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാവരും മോഷ്ടിക്കുന്നവരാണ് എന്നാണ്. ഈ പ്രവൃത്തി ഏത് പ്രതിരോധ തന്ത്രത്തിന് ഉദാഹരണമാണ് ?

Aപ്രതിസ്ഥാപനം

Bആക്രമണം

Cതാദാത്മീകരണം

Dപ്രക്ഷേപണം

Answer:

D. പ്രക്ഷേപണം

Read Explanation:

പ്രക്ഷേപണം (Projection)

  • സ്വന്തം പോരായ്മകൾ മറയ്ക്കാനായി മറ്റൊരു വ്യക്തിയിൽ തെറ്റുകൾ ആരോപിക്കുന്ന തന്ത്രം.
  • നിരാശാബോധത്തിൽ നിന്നും സ്വയം രക്ഷ നേടാനുള്ള ഒരു തന്ത്രമാണിത്.
  • ഉദാ: ഒരു മോഷ്ടാവ് തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാവരും മോഷ്ടിക്കുന്നവരാണ് എന്നാണ്. 

Related Questions:

ശിശുവിന്റെ വ്യവഹാരങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ വാചികമായി വിവരങ്ങൾ ശേഖരിക്കുന്ന ശിശുപഠന തന്ത്രം ?
വ്യക്തി അറിയാതെ തന്നെ ആശയങ്ങളും മനോഭാവങ്ങളും മറ്റുള്ളവരിൽ നിന്ന് സ്വീകരിച്ച് സ്വന്തം ജീവിതചര്യയുടെ ഭാഗമാക്കുന്നതാണ് :
അംഗങ്ങളോട് വിവിധ സാഹചര്യങ്ങളിൽ അവരോടൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരുകളും, ഒഴിവാക്കാനാഗ്രഹിക്കുന്ന വ്യക്തികളുടെ പേരുകളും നിർദേശിക്കാൻ ആവശ്യപ്പെടുന്നത് :

നിരീക്ഷണ രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. സ്വഭാവ പഠനത്തിന്റെ ആദ്യകാല രീതി
  2. വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി - പരോക്ഷ നിരീക്ഷണം
  3. നിരീക്ഷകൻ കൂടി നിരീക്ഷണവിധേയമാകുന്നവർക്കൊപ്പം നിന്നു നിരീക്ഷിക്കുന്ന രീതി - ഭാഗഭാഗിത്വ നിരീക്ഷണം
  4. നിരീക്ഷണ രീതിയിൽ ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം നേരിട്ട് നിരീക്ഷിക്കുന്നു.

    ക്ലിനിക്കൽ മെത്തേഡ് രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. മനോരോഗ ബാധിതരായവരുടെ രോഗനിർണയത്തിലും ചികിത്സയിലുമാണ് ഇത് അധികവും ഉപയോഗിക്കുക. 
    2. ലെറ്റ്നർ വിമർ (Lightner Wimer) ആണ് ക്ലിനിക്കൽ മനശ്ശാസ്ത്രവും ക്ലിനിക്കൽ രീതിയും ആദ്യമായി അവതരിപ്പിച്ചത്
    3. ക്ലിനിക്കൽ പശ്ചാത്തലത്തിൽ അബ്നോർമൽ വ്യക്തിത്വ പ്രശ്നങ്ങൾ പഠിക്കുന്നു, കണ്ടെത്തുന്നു, വൈദ്യശാസ്ത്ര മാർഗങ്ങളിൽ പരിഹരിക്കുന്നു.