ചഞ്ചലത / സ്ഥാനാന്തരണം (Frequent) - ശിശു വികാരങ്ങൾ മാറി മാറി വരുന്നു
കുട്ടികളുടെ വികാരങ്ങൾ ഒരിടത്ത് ഉറച്ചുനിൽക്കാതെ വളരെ പെട്ടെന്ന് മാറിമറിയുന്നവയാണ്.
ഒരു നിമിഷം കരയുന്ന കുട്ടി തൊട്ടടുത്ത നിമിഷം സന്തോഷവാനാകുന്നത് വികാരങ്ങളുടെ ഈ ചഞ്ചലത (അസ്ഥിരത) കൊണ്ടാണ്.
തീവ്രത - ശിശു വികാരങ്ങൾ തീവ്രങ്ങളാണ്. കുട്ടികൾ തങ്ങളുടെ വികാരങ്ങൾ വളരെ ശക്തിയായി പ്രകടിപ്പിക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത് (ഉദാഹരണത്തിന്: ചെറിയ കാര്യത്തിന് പോലും വലിയ രീതിയിൽ വാശിപിടിക്കുകയോ ഉച്ചത്തിൽ കരയുകയോ ചെയ്യുന്നത്).
വൈകാരിക ദൃശ്യത - ശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ്. വികാരങ്ങൾ ഒളിച്ചുവെക്കാൻ കഴിയാതെ മുഖത്തോ പെരുമാറ്റത്തിലോ പെട്ടെന്ന് പ്രകടമാകുന്ന അവസ്ഥ.
സംക്ഷിപ്തത - ശിശു വികാരങ്ങൾ പെട്ടന്ന് കെട്ടടങ്ങുന്നു
ക്ഷണികത - ശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ്
ആവൃത്തി - ശിശു വികാരപ്രകടനം കൂടെ കൂടെയുണ്ടാകുന്നു
ശിശുക്കളുടെ രണ്ട് വൈകാരികവസ്ഥകളുടെ ഇടവേള കുറവായിരിക്കും