Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ ബോഡി മാസ്സ് ഇൻഡക്സ്(BMI) മൂല്യം എത്രയിൽ കൂടിയാലാണ് പൊണ്ണത്തടി(Obesity)യായി കണക്കാക്കപ്പെടുന്നത്?

A>30

B>20

C>25

D>15

Answer:

A. >30

Read Explanation:

പൊണ്ണത്തടി

  • ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി(OBESITY)
  • ഒരാളുടെ ഭാരത്തെ ആ വ്യക്തിയുടെഉയരത്തിന്റെ വർഗ്ഗം കൊണ്ട് ഹരിക്കുമ്പോൾ ബോഡി മാസ്സ് ഇൻഡക്സ്(BMI) ലഭിക്കുന്നു
  • BMI മൂല്യം 30ൽ കൂടുതലാണെങ്കിൽ പൊണ്ണത്തടി ഉണ്ടെന്നു പറയാം.
  • 25 മുതൽ 30 വരെയാണ് BMI എങ്കിൽ അമിതവണ്ണമാണ്.

പൊണ്ണത്തടി കാരണം ഉണ്ടായേക്കാവുന്ന മറ്റ് രോഗങ്ങൾ :

  • സ്ട്രോക്ക്
  • ഹൃദ്രോഗങ്ങൾ
  • ടൈപ്പ് 2 പ്രമേഹം
  • ഹോർമോണുകളുടെ അസന്തുലനം
  • ഫാറ്റി ലിവർ

Related Questions:

എംഫിസിമ ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ്?
ശരീരത്തിലുണ്ടാകുന്ന മുറിവ് ഗുരുതരമാവുന്ന രണ്ടു കാര്യങ്ങൾ ഏവ?
ഹെപ്പറ്റൈറ്റിസ് അസുഖം ബാധിക്കുന്ന അവയവം?
കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്നത് മൂലം സംഭവിക്കുന്ന ജീവിതശൈലി രോഗം ഏത്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. രക്തത്തിൽ പഞ്ചസാര കൂടുന്ന അവസ്ഥ  ഹൈപ്പർഗ്ലൈസീമിയ എന്നറിയപ്പെടുന്നു.
  2. മൂത്രത്തിലൂടെ പഞ്ചസാര വിസർജിക്കുന്ന അവസ്ഥ ഗ്ലൈക്കോസൂറിയ എന്നും അറിയപ്പെടുന്നു