Aഔപചാരികമനോ വ്യാപാരഘട്ടം
Bആന്തരികാഭിപ്രേരണ
Cബോധോദയഘട്ടം
Dപൂർവ്വാശയഘട്ടം
Answer:
A. ഔപചാരികമനോ വ്യാപാരഘട്ടം
Read Explanation:
വൈജ്ഞാനിക വികാസത്തിന് സുപ്രധാനമായി നാലു ഘട്ടങ്ങളുണ്ടെന്ന് പിയാഷെ അഭിപ്രായപ്പെടുന്നു.
സംവേദക ചാലകഘട്ടം / ഇന്ദ്രിയ ചാലകഘട്ടം (Sensory Motor Period) - രണ്ടു വയസ്സുവരെ
പ്രാഗ് മനോവ്യാപാരഘട്ടം (Pre Operational Period) - രണ്ടു വയസ്സുമുതൽ ഏഴുവയസ്സുവരെ
മൂർത്ത മനോവ്യാപാരഘട്ടം / (Concrete Operational Period) - ഏഴു മുതൽ 11 വയസ്സുവരെ
ഔപചാരിക മനോവ്യാപാരഘട്ടം (Formal Operational Period) - 11 വയസ്സുമുതൽ
ഔപചാരിക മനോവ്യാപാര ഘട്ടം (Formal Operational Stage)
ഏകദേശ പ്രായം : 11 വയസ് മുതൽ (കൗമാരവും അതിന് ശേഷവും)
സവിശേഷതകൾ
പരികൽപ്പനകൾ രൂപീകരിക്കുന്നതിനും, പരിശോധിക്കുന്നതിനും കഴിയുന്നു.
അമൂർത്തമായ പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്നു.
പല വീക്ഷണ കോണുകളിലൂടെ പ്രശ്നങ്ങളെ നോക്കി കാണുന്നു.
സാമൂഹ്യ പ്രശ്നങ്ങൾ, നീതി ബോധം, സ്വത്വ ബോധം എന്നിവയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ രൂപപ്പെടുന്നു.