Challenger App

No.1 PSC Learning App

1M+ Downloads
BNSS 39(1) അനുസരിച്ച്, ഒരു വ്യക്തിയെ പോലീസ് ഏത് സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാം?

Aകൊഗ്നൈസബിൾ കുറ്റം ചെയ്താൽ.

Bനോൺ-കൊഗ്നൈസബിൾ കുറ്റം ചെയ്താലും, തന്റെ പേരും വിലാസവും നൽകാൻ വിസമ്മതിച്ചാൽ

Cമജിസ്ട്രേറ്റിന്റെ അനുവാദം ലഭിച്ചാൽ.

Dമൊഴി നൽകാൻ തയ്യാറാകാത്തപ്പോൾ.

Answer:

B. നോൺ-കൊഗ്നൈസബിൾ കുറ്റം ചെയ്താലും, തന്റെ പേരും വിലാസവും നൽകാൻ വിസമ്മതിച്ചാൽ

Read Explanation:

BNSS- Section -39.
Arrest on refusal to give name and residence
[
പേരും താമസസ്ഥലവും നൽകാൻ വിസമ്മതിച്ചാലുള്ള അറസ്റ്റ് ]

BNSS 39(1)

  • ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നോൺ-കൊഗ്നൈസബിൾ കുറ്റം ചെയ്യുകയോ, കൂറ്റം ചെയ്‌തതായി ആരോപിക്കപ്പെടുന്ന ഏതെങ്കിലും ആൾ തന്റെ പേരും വാസസ്ഥലവും പറഞ്ഞുകൊടുക്കാൻ വിസമ്മതിക്കുകയോ ചെയ്‌താലോ, നൽകുന്ന വിവരം തെറ്റാണെന്ന് ബോധ്യപ്പെടുകയോ ചെയ്താൽ അയാളുടെ പേരും മേലുവിലാസവും കണ്ടെത്തുന്നതിന് വേണ്ടി പോലീസ് ഉദ്യോഗസ്ഥർക്ക് അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്.

BNSS 39(2)

  • അത്തരം വ്യക്തികളുടെ യഥാർത്ഥ പേരും മേൽവിലാസവും അറിഞ്ഞു കഴിഞ്ഞാൽ ആവശ്യമെങ്കിൽ ഒരു മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കുന്നതിന് അയാളെ ബോണ്ടിൻമേലോ ജാമ്യ ബോണ്ടിന്മേലോ വിട്ടയക്കാം.

BNSS 39(3)

  • അറസ്റ്റ് ചെയ്യപ്പെട്ട സമയം മുതൽ 24 മണിക്കൂറിനുള്ളിൽ അത്തരം വ്യക്തിയുടെ യഥാർത്ഥ പേരും താമസസ്ഥലവും കണ്ടെത്താനായിട്ടില്ലെങ്കിലോ ബോണ്ടോ ജാമ്യാപേക്ഷയോ നടപ്പിലാക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ അയാളെ ഉടനടി അധികാരപരിധിയുള്ള ഏറ്റവും അടുത്ത മജിസ്ട്രേറ്റിന്റെ അടുക്കൽ അയക്കേണ്ടതാണ്.


Related Questions:

സാക്ഷികൾ ഹാജരാകണം എന്ന് ആവശ്യപ്പെടാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ബലാത്സംഗകുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികളിൽ ചികിത്സകൻ്റെ പരിശോധനയെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
148, 149, 150 എന്നീ വകുപ്പുകൾക്ക് കീഴിൽ ചെയ്‌തിട്ടുള്ള കൃത്യങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരായുള്ള സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഓഡിയോ , വീഡിയോ ഇലക്‌ട്രോണിക് മാർഗ്ഗങ്ങളിലൂടെ പരിശോധനയുടെയും പിടിച്ചെടുക്കലിൻ്റെയും റെക്കോർഡിംഗിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
കൊഗ്‌നൈസബിൾ കേസുകളിലെ വിവരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?