Challenger App

No.1 PSC Learning App

1M+ Downloads
എറിക് എച്ച്. എറിക്സന്റെ മനോസാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്കൂൾ പ്രായത്തിൽ (6 മുതൽ12 വരെ) നേരിടുന്ന പ്രതിസന്ധി താഴെ പറയുന്നവയിൽ ഏതാണ് ?

Aഊർജ്ജസ്വലത - അപകർഷത

Bഗാഢബന്ധം - ഏകാകിത്വം

Cവിശ്വാസം - അവിശ്വാസം

Dസ്വാശ്രയത്വം - ലജ്ജ

Answer:

A. ഊർജ്ജസ്വലത - അപകർഷത

Read Explanation:

  • സാമൂഹ്യവികാസവുമായി ബന്ധപ്പെട്ട വളെരെ ശ്കതമായ കാഴ്‌ചപ്പാടുകൾ മുന്നോട്ട്  വച്ച  വ്യക്തിയാണ് എറിക് എച്ച്. എറിക്സൺ ( Eric  H Erikson ).
  • മനോസാമൂഹ്യവികാസം (Psycho Social Development) 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. 
  • ഓരോ ഘട്ടത്തിനും അതിൻ്റെതായ പ്രതിസന്ധിയുണ്ടെന്നും അതെങ്ങനെയാണ് തരണം ചെയ്യുന്നത് എന്നതിൻെറ അടിസ്ഥാനത്തിലായിരിക്കും ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നത് എന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു.
  • ഓരോ ഘട്ടത്തിൻെറയും പേര് സൂചിപ്പിക്കുന്നത് ആ കാലത്തെ പ്രതിസന്ധിയേയാണ്. 
    1. പ്രാഥമിക വിശ്വാസം / അവിശ്വാസം (Basic Trust Vs Mistrust) - ഒരുവയസ്സുവരെയുള്ള കാലം 
    2. സ്വാശ്രയത്വം / ജാള്യതയും സംശയവും (Autonomy Vs Shame and Doubt) - ഒന്നുമുതൽ മൂന്നുവയസ്സുവരെയുള്ള കാലം 
    3. മുൻകൈ എടുക്കൽ / കുറ്റബോധം (Initiative Vs Guilt) - മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കാലം 
    4. ഊർജസ്വലത / അപകർഷത (Industry Vs Inferiority) - ആറു വയസ്സ് മുതൽ 12 വയസ്സുവരെ  
    5. സ്വാവബോധം / റോൾ സംശയങ്ങൾ (Identity Vs Role Confusion) - കൗമാരകാലം (12 - 18 വയസ്സ്)
    6. ആഴത്തിലുള്ള അടുപ്പം / ഒറ്റപ്പെടൽ (Intimacy Vs Isolation) - യൗവനം (18 - 35 വയസ്സ്) 
    7. സൃഷ്‌ടി / മുരടിപ്പ് (Generative Vs Stagnation) - മധ്യവയസ്സ് (35 - 60 വയസ്സ്)
    8. മനസ്സന്തുലനം / തളർച്ച (integrity Vs Despair) - വാർധക്യം (60 വയസ്സിനുശേഷം)

Related Questions:

Co-scholastic areas such as performance in sports, art, music, dance, drama, and other cultural activities and social qualities are assessed in:

യാഥാസ്ഥിത സദാചാരതലവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. നിയമങ്ങൾക്ക് അതീതമായ സ്വതന്ത്ര കാഴ്ചപ്പാട്
  2. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പ്രവർത്തികൾ ആണ് സൽപ്രവർത്തികൾ എന്ന് കരുതുന്നു.
  3. കീഴ്വഴക്കങ്ങളും ആചാര്യമര്യാദകളും കുട്ടിക്ക് പ്രശ്നമല്ല
  4. കുടുംബവും സമൂഹവും ഉണ്ടാക്കുന്ന നിയമങ്ങളോട് പ്രതിബദ്ധത ഉണ്ടാകുന്നു.
    റാണിക്ക് അഞ്ച് വയസ്സാണ്. റാണി പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ ഏത് ഘട്ടത്തിലാണ് വരുന്നത് ?
    മാതാപിതാക്കളെ ആശ്രയിക്കുന്നതിൽ നിന്നും പാരമ്പര്യത്തിൽ നിന്നുള്ള മോചനം മുഖ്യ ആവശ്യം ആയി കാണപ്പെടുന്ന വികാസ ഘട്ടം ഏത് ?
    ഉച്ചാരണ വൈകല്യത്തിനുള്ള കാരണങ്ങളിൽ പെടാത്തത് ഏത് ?