Challenger App

No.1 PSC Learning App

1M+ Downloads
എറിക് എച്ച് എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ഭാവി രൂപപ്പെടുത്തുന്ന വികസന ഘട്ടം ?

Aസന്നദ്ധത Vs കുറ്റബോധം

Bകർമോത്സുകത Vs അപകർഷതാബോധം

Cസ്വത്വബോധം Vs വ്യക്തിത്വശങ്ക

Dവിശ്വാസം Vs അവിശ്വാസം

Answer:

C. സ്വത്വബോധം Vs വ്യക്തിത്വശങ്ക

Read Explanation:

എറിക് എച്ച് എറിക്സൺ (Eric H Erikson) - മനോസാമൂഹ്യ വികാസഘട്ടങ്ങൾ (Psychosocial Developmental Stages)

  • സാമൂഹ്യ വികാസവുമായി ബന്ധപ്പെട്ട വളരെ ശക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ച വ്യക്തിയാണ് എറിക് എച്ച് എറിക്സൺ.
  • മനോ സാമൂഹ്യ വികാസം 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
    1. വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust)
    2. സ്വേച്ഛാപ്രവർത്തനം Vs സംശയം (Autonomy Vs Doubt or Shame )
    3. സന്നദ്ധത Vs കുറ്റബോധം (Initiative Vs Guilt)
    4. കർമോത്സുകത Vs അപകർഷതാബോധം (Industry Vs Inferiority)
    5. സ്വത്വബോധം Vs വ്യക്തിത്വശങ്ക (Identity Vs Identity confusion)
    6. അടുപ്പം Vs ഏകാകിത (Intimacy Vs Isolation)
    7. ക്രിയാത്മകത Vs മന്ദത (Generativity/Creativity Vs Stagnation)
    8. സമ്പൂർണതാബോധം Vs നിരാശ (Integrity Vs Despair)

സ്വത്വബോധം Vs വ്യക്തിത്വശങ്ക (Identity Vs Identity confusion)

  • (12-20) വയസ്സ് - കൗമാരകാലം
  • അവനവനെ കുറിച്ചുള്ള ബോധം വികസിക്കുന്നു.
  • സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ഭാവി രൂപപ്പെടുത്തുന്നു.
  • Ego strength = Fidelity - വിശ്വാസ്യത

Related Questions:

Adolescence stage is said to be the difficult stage of life because:
The period of development between puberty and adulthood is called:

വളർച്ചയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വളർച്ചയെ പാരമ്പര്യവും, പരിസ്ഥിതിയും സ്വാധീനിക്കുന്നു.
  2. വളർച്ച ഒരു സങ്കീർണ്ണ പ്രക്രിയയാണ്.
  3. ഗുണത്തിലുള്ള വർദ്ധനവാണ് വളർച്ച.
  4. വളർച്ചയുടെ തോത് എപ്പോഴും ഒരുപോലെയാണ്.
  5. വളർച്ച പ്രകടവും അളക്കാവുന്നതുമാണ്.
    "അയല്പക്കത്തേയും കുടുംബത്തിലെയും അന്തരീക്ഷം വിഭിന്നമാണെന്നു കുട്ടി മനസ്സിലാക്കുന്നു. ഇത് പിൽകാലത്ത് വിദ്യാലയങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നു". - ഇത് ഏത് വികസന ഘട്ടത്തിലാണ് നടക്കുന്നത് ?
    'സമൂഹത്തിന് പ്രയോജനപ്പെടുന്ന നിയമങ്ങളെ മാത്രം മാനിക്കുന്ന വ്യക്തി' കോൾബര്‍ഗിന്റെ സന്മാര്‍ഗിക വികസനഘട്ട സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തിൽ ഉൾപ്പെടുന്നു ?