മനോവിശ്ലേഷണ സിദ്ധാന്തം ( Psycho analytic theory )
-
ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്.
-
കാള്‍ യുങ്ങ്, ആല്‍ഫ്രഡ് അഡ്ലര്‍ എന്നിവരാണ് മറ്റു വക്താക്കള്‍.
ഫ്രോയിഡിൻ്റെ മനസിൻ്റെ ഘടനയെക്കുറിച്ചുള്ള സങ്കല്പങ്ങൾ
1. ഇദ്ദ്
2. ഈഗോ / അഹം
- ഇദ്ദിനെ നിയന്ത്രിക്കുകയും അടക്കി നിർത്തുകയും ചെയ്യുന്ന വൈകാരിക ശക്തിയാണ് അഹം (Ego).
- ഇദ്ദിൻ്റെ ലക്ഷ്യങ്ങൾ കൂടുതൽ സ്വീകാര്യമായ രീതിയിലൂടെ, വ്യക്തിക്ക് അപകടം സംഭവിക്കാത്ത വിധം നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ ഇദ്ദിൻ്റെ ഊർജ്ജം ഉപയോഗിച്ച് ഇദ്ദിൽ നിന്നു തന്നെയാണ് അഹം വികസിക്കുന്നത്.
- ഒരു വ്യക്തിയെ യാഥാർത്ഥ്യബോധം ഉൾക്കൊണ്ട് പെരുമാറാൻ സഹായിക്കുന്ന അഹം യാഥാര്‍ത്ഥ്യബോധതത്വം (Principle of reality) അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
- നിയമങ്ങളെ മാനിക്കുന്നു.
3. സൂപ്പര്‍ ഈഗോ / അത്യഹം
- മനസ്സിൻറെ സാന്മാർഗികമായും സാംസ്കാരികമായും അനുബന്ധനം ചെയ്യപ്പെട്ട അംശമാണ് സൂപ്പർ ഈഗോ.
- ഇത് യാഥാർത്ഥ്യത്തിന് പകരം ആദർശത്തെയും സാന്മാർഗികതയെയും പ്രതിനിധാനം ചെയ്യുന്നു.
- സമൂഹം അംഗീകരിച്ചിട്ടുള്ള സാന്മാർഗിക മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് ശരിയും തെറ്റും നിർണയിക്കുന്നതിനാണ് സൂപ്പർ ഈഗോ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് സാന്മാർഗികതത്വം (Principle of morality) അനുസരിച്ച് അത്യഹം പ്രവർത്തിക്കുന്നുവെന്ന് പറയുന്നു.