Challenger App

No.1 PSC Learning App

1M+ Downloads
ഗോൾമാൻ്റെ അഭിപ്രായത്തിൽ ജീവിതവിജയത്തിന് ................... ബുദ്ധിക്ക് മറ്റു ബുദ്ധി രൂപങ്ങളെകാൾ ശക്തമായ സ്വാധീനം ഉണ്ട്.

Aവിശകലനാത്മക ബുദ്ധിക്ക്

Bസർഗ്ഗാത്മക ബുദ്ധിക്ക്

Cവൈകാരിക ബുദ്ധിക്ക്

Dപ്രായോഗിക ബുദ്ധിക്ക്

Answer:

C. വൈകാരിക ബുദ്ധിക്ക്

Read Explanation:

 വൈകാരിക ബുദ്ധി (Emotional Intelligence)

  • വൈകാരിക അവസ്ഥകളെ ബുദ്ധിപരമായി നിയന്ത്രിക്കാനുള്ള കഴിവാണ് വൈകാരിക ബുദ്ധി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതായത് ഒരു വ്യക്തിക്ക് തൻറെയും മറ്റുള്ളവരുടേയും വൈകാരിക അവസ്ഥകളെ തിരിച്ചറിയാനും വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്താനുമുള്ള പ്രചോദനമായി തിരിച്ചറിവിനെ ഉപയോഗപ്പെടുത്താനുള്ള സാമൂഹ്യമായ ബുദ്ധിശക്തിയെ വൈകാരിക ബുദ്ധി എന്നു പറയുന്നു.
  • വൈകാരിക ബുദ്ധി എന്ന ആശയം അവതരിപ്പിച്ചത് പീറ്റര്‍ സലോവയാണ് .
  • 1995 ഡാനിയേൽ ഗോൾമാൻ്റെ  Emotional Intelligence എന്ന പുസ്തകത്തിലൂടെ വൈകാരിക ബുദ്ധിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. അങ്ങനെ ജീവിത വിജയത്തെ നിർണയിക്കുന്ന നിർണായക ഘടകമായി ബുദ്ധിയെ സ്വീകരിക്കുകയും ചെയ്തു.

ഡാനിയേൽ ഗോൾമാൻ്റെ അഭിപ്രായപ്രകാരം 5 അടിസ്ഥാന ശേഷികൾ ആണ് വൈകാരിക ബുദ്ധിയെ നിർണയിക്കുന്നത്.

  1. നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക / അഹം ബോധം
  2. വികാരങ്ങളെ നിയന്ത്രിക്കുക / ആത്മനിയന്ത്രണം
  3. സ്വയം പ്രചോദിതമാവുക / ആത്മചോദനം
  4. മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക / സഹഭാവം
  5. ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് / സാമൂഹിക നൈപുണികൾ

Related Questions:

വ്യക്തി വ്യത്യാസത്തിന് കാരണമാകുന്ന ഒരു ആന്തരികഘടകമാണ് :
സമൂഹത്തിലെ ദൈനംദിന പ്രശ്നങ്ങളെ ആസ്പദമാക്കി വാദപ്രതിവാദങ്ങളും ചർച്ചകളും നടത്തിയാൽ വികസിക്കാവുന്ന ബുദ്ധിശക്തി ഏത് ?

Sensitivity to the sounds ,rhythms and meaning of words characterize which type of intelligence

  1. mathematical intelligence
  2. interpersonal intelligence
  3. spatial intelligence
  4. verbal linguistic intelligence
    Who was the exponent of Multifactor theory of intelligence
    ബുദ്ധിയുമായി ബന്ധപ്പെട്ട് ആദ്യമായി ഒരു വൈജ്ഞാനിക സിദ്ധാന്തം ആവിഷ്കരിച്ചത് ?