App Logo

No.1 PSC Learning App

1M+ Downloads
ഹവാര്‍ഡ് ഗാര്‍ഡ്നറിന്റെ ബഹുമുഖ ബുദ്ധി സിദ്ധാന്തപ്രകാരം എത്ര തരം ബുദ്ധികളെക്കുറിച്ച് നിർവഹിച്ചിരിക്കുന്നു ?

A8

B9

C10

D11

Answer:

B. 9

Read Explanation:

ഹവാര്‍ഡ് ഗാര്‍ഡ്നര്‍ - ബഹുമുഖ ബുദ്ധി (Howard Gardner's Multiple  intelligence)

  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • മസ്തിഷ്കാഘാതം സംഭവിച്ചവർ, പ്രതിഭാശാലികൾ, പ്രത്യേക മേഖലകളിൽ വൈദഗ്ധ്യമുള്ളവർ എന്നിവരടക്കം നൂറ് കണക്കിന് ആളുകളിൽ നടത്തിയ പഠനത്തിലൂടെയാണ് ഗാർഡനർ ഈ നിഗമനത്തിലെത്തിയത്. 
  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.
  • ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ്  അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
  1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
  2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
  3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
  4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
  5. സംഗീതപരമായ ബുദ്ധി (musical intelligence)
  6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
  7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
  8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
  9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

Related Questions:

ബുദ്ധിനിലവാരത്തിൻ്റെ വർഗ്ഗീകരണം നടത്തിയത് ?
ഡാനിയേൽ ഗോൾമാൻ വൈകാരിക ബുദ്ധി എന്ന ആശയം തൻറെ ഏത് പുസ്തകത്തിലൂടെയാണ് മുന്നോട്ടുവെച്ചത് ?
ഒരു വസ്തുതയെ വിശകലനം ചെയ്ത് കാര്യകാരണ സഹിതം മനസിലാക്കി ചിന്തിക്കാനുള്ള കഴിവ് :
Which one of theories of intelligence advocates the presence of general intelligence g and specific intelligence s?
ആദ്യത്തെ ബുദ്ധിമാപന സ്കെയിൽ :