Challenger App

No.1 PSC Learning App

1M+ Downloads
ഹള്ളിൻറെ അഭിപ്രായത്തിൽ ചോദക പ്രതികരണങ്ങളുടെ ശക്തി നിർണയിക്കുന്ന ഘടകങ്ങൾ ഏവ ?

Aആവശ്യവും അഭിപ്രേരണയും

Bആവശ്യങ്ങളും ശീലങ്ങളുടെ ദൃഡീകരണവും

Cഇതൊന്നുമല്ല

Dഇവ രണ്ടും

Answer:

D. ഇവ രണ്ടും

Read Explanation:

Clark Leonard Hull (1884-1952):

  • ഹൾ ഒരു അമേരിക്കൻ മനശാസ്ത്രജ്ഞൻ ആയിരുന്നു.
  • ഹൾ മുന്നോട്ട് വെച്ച സിദ്ധാന്തമാണ്, പ്രബലന സിദ്ധാന്തം. 

പ്രബലന സിദ്ധാന്തം (Reinforcement Theory):

  • ഫല നിയമവും (Law of effect), അനുബന്ധന തത്വങ്ങളും ചേർന്നതാണ് ഹള്ളിന്റെ പ്രബലന സിദ്ധാന്തം.
  • ഹള്ളിന്റെ അഭിപ്രായത്തിൽ നിലവിലുള്ള S-R ബന്ധങ്ങൾ ശക്തിപ്പെടുന്നത്, ഫല നിയമത്തിന്റെ (Law of effect) അടിസ്ഥാനത്തിലുള്ള, ശ്രമ-പരാജയ (Trial and error) പഠനം വഴിയും, പുതിയ S-R ബന്ധം സൃഷ്ടിക്കപ്പെടുന്നത്, അനുബന്ധനം വഴിയുമാണ്.
  • ഈ സിദ്ധാന്ത പ്രകാരം ആവശ്യ ന്യൂനീകരണം (Need Reduction), S-R ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.
  • അവശ്യ ന്യൂനീകരണ സിദ്ധാന്തം (Need Reduction / Drive Reduction Theory) എന്നും ഇത് അറിയപ്പെടുന്നു.

ഉദാഹരണം:

        ദാഹിക്കുമ്പോൾ വെള്ളം കിട്ടിയാൽ, വെള്ളം കുടിക്കുക എന്ന ആവശ്യം ന്യൂനീകരിക്കപ്പെടുന്നു.

 

S-R ബന്ധങ്ങളുടെ ശക്തി 4 ചരങ്ങളെ (Variable) ആശ്രയിച്ചിരിക്കുന്നു:

  1. ഡ്രൈവ് (Drive)
  2. സമ്മാനിത അഭിപ്രേരണ (Incentive Motivation)
  3. സുദൃഢശീലം (Habit Strength)
  4. ഉദ്ദീപ്പന ശേഷി (Excitatory Potential)

 

ഡ്രൈവ് (Drive):

  • ആവശ്യം നിറവേറ്റപ്പെടാത്ത താത്കാലികാവസ്ഥയാണ് ഡ്രൈവ്.
  • ഉദാഹരണം: വിശപ്പ്, അറിവ്, ലൈംഗികത, ദാഹം.

സമ്മാനിത അഭിപ്രേരണ (Incentive Motivation):

  • പ്രോത്സാഹനത്തിൽ നിന്ന് ലഭിക്കുന്ന അഭിപ്രേരണയാണ് സമ്മാനിത അഭിപ്രേരണ. 
  • അഭിപ്രേരണ ശക്തമാകുമ്പോൾ, ഡ്രൈവിന് ശമനം ഉണ്ടാകുന്നു.

 

സുദൃഢശീലം (Habit Strength):

   പ്രബലനം കൊടുക്കുമ്പോൾ, ഉണ്ടാകുന്ന അനുബന്ധനത്തിന്റെ ശക്തിയാണ് സുദൃഢശീലം.

 

ഉദ്ദീപനശേഷി (Excitatory Potential):

    ഡ്രൈവ്, സമ്മാനിത അഭിപ്രേരണ, സുദൃഢശീലം ഇവയെല്ലാം ഉൾപ്പെടുന്നതാണ്, ഉദ്ദീപനശേഷി.


Related Questions:

ഒരു കൂട്ടി ഒരു ജീവിയുടെ പേര് പഠിക്കുന്നത് താഴെ പറയുന്ന ഏതു സിദ്ധാനത്തിന് ഉദാഹരണമാണ്
പഠനത്തിലെ മനോഘടക സിദ്ധാന്തം പ്രകാരം മനസ്സിൻറെ അറയാണ്?

Identify the individual variable from the following

  1. maturation
  2. Sex
  3. Mental disabilities:
  4. Previous experience:
    പഠനം നടക്കുന്നത് ഒരുപാട് തെറ്റുകളിലൂടെ ആണെന്നും ഒട്ടേറെ ശ്രമങ്ങൾക്കു ശേഷം ആണ് ശരി കണ്ടെത്തുന്നത് എന്നുമുള്ള സിദ്ധാന്തം അറിയപ്പെടുന്നത്?
    A person who recently lost a loved one continues to set the table for them as if they are still alive. This is an example of: