Challenger App

No.1 PSC Learning App

1M+ Downloads
ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ഭാഷണ വികസനത്തിന്റെ ഘട്ടങ്ങൾ ഏവ :

Aഅഹംകേന്ദ്രീകൃതം ,പരം കേന്ദ്രീകൃതം

Bവ്യക്തികേന്ദ്രീകൃതം ,വ്യക്ത്യാന്തരം

Cഅഹം കേന്ദ്രീകൃതം, സമൂഹ വൽകൃതം

Dസാമാന്യ വൽകൃതം വിശേഷവൽകൃതം

Answer:

C. അഹം കേന്ദ്രീകൃതം, സമൂഹ വൽകൃതം

Read Explanation:

ഭാഷാ വികസനം - പിയാഷെ

  • ഭാഷയെ നിർണയിക്കുന്നത് ചിന്തയാണ് എന്ന് അഭിപ്രായപ്പെട്ടത് പിയാഷെയാണ്.
  • ബോധനത്തിലൂടെ ത്വരിതപ്പെടുത്തുവാനോ, മന്ദീഭവിപ്പിക്കുവാനോ കഴിയുന്ന ഒന്നല്ല വികാസം എന്നദ്ദേഹം പറയുന്നു. 
  • ഓരോ ഘട്ടത്തിലും എത്തി ചേരുന്ന മുറയ്ക്ക് മാത്രമേ, കുട്ടികളെ ഓരോ ആശയവും പഠിപ്പിക്കാനാവൂ എന്നദ്ദേഹം വാദിക്കുന്നു.

 

കുട്ടികളുടെ ഭാഷണത്തെ ആസ്പദമാക്കി, പിയാഷെയുടെ വർഗീകരണം:

  1. അഹം കേന്ദ്രീകൃതം (Ego - centered)
  2. സാമൂഹീകൃതം (Socialised)

 

അഹം കേന്ദ്രീകൃതം :

  • തനിയെയുള്ള സംസാരത്തെയാണ്, അഹം കേന്ദ്രീകൃത ഭാഷണം എന്നറിയപ്പെടുന്നത്. 
  • പ്രവർത്തനങ്ങളുടെ അകമ്പടി എന്ന നിലയിലാണ് സ്വയം ഭാഷണമുണ്ടാകുന്നത്.
  • ശ്രോതാക്കൾക്ക് പങ്കില്ലാത്ത ഭാഷണമാണിത്.
  • തനിച്ചാകുമ്പോഴല്ല, കൂട്ടത്തോടെ പ്രവർത്തിക്കുമ്പോഴാണ്, കുട്ടികളിൽ സ്വയം ഭാഷണം നടക്കുന്നത്.
  • മറ്റുള്ളവർക്ക് മനസ്സിലാകുന്നുണ്ടെന്ന് ചിന്തിക്കുമ്പോഴാണ്, കുട്ടി സ്വയം ഭാഷണം നടത്തുന്നത്.
  • കേൾക്കാൻ കഴിയുന്ന ഒന്നാണ് സ്വയം ഭാഷണം; മന്ത്രിക്കപ്പെടുന്ന ഒന്നല്ല.

 

സാമൂഹീകൃതം :

  • അന്യരെ വിമർശിച്ച് കൊണ്ട്, അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന ഭാഷണത്തെയാണ്, സാമൂഹീകൃതം എന്നഭിപ്രായപ്പെട്ടത്. 
  • അപേക്ഷിക്കുക, ചോദ്യങ്ങൾ ചോദിക്കുക, ഉത്തരം പറയുക, ആജ്ഞാപിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. 
  • സ്വയം ഭാഷ അസ്ഥമിച്ചതിന് ശേഷം, സാമൂഹിക ഭാഷണം രൂപപ്പെടുന്നു.
  • ഇവിടെ ശ്രോതാവിനോടാണ് സംസാരിക്കുന്നത്.

Related Questions:

ഡിസാർത്രിയ എന്നാൽ :
Learning can be enriched if
അതീത ചിന്ത (Meta Cognition) എന്ന ആശയം മുന്നോട്ടുവെച്ചത്.

According to Spearman intelligence consists of two factors

  1. General factor and specific factor
  2. General factor only
  3. Specific factor only
  4. Creative factor

    Which of the following statements is not correct regarding creativity

    1. Creativity is the product of divergent thinking
    2. Creativity is the production of something new
    3. Creativity is not universal
    4. creativity requires freedom of thought