Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ഞാൻ കരഞ്ഞാൽ അമ്മ വരും, വസ്തുക്കൾ താഴെയിട്ടാൽ ഒച്ചയുണ്ടാകും എന്നിങ്ങനെ കാര്യകാരണ ബന്ധങ്ങളെക്കുറിച്ച് ആദ്യധാരണ ഉടലെടുക്കുന്ന വൈജ്ഞാനിക വികസ ഘട്ടമാണ് ?

Aമൂർത്ത മനോവ്യാപാരഘട്ടം

Bഔപചാരിക മനോവ്യാപാരഘട്ടം

Cപ്രാഗ്മാനോ വ്യാപാരഘട്ടം

Dസംവേദക ചാലക ഘട്ടം

Answer:

D. സംവേദക ചാലക ഘട്ടം

Read Explanation:

പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങൾ

  1. ഇന്ദ്രിയ-ചാലക ഘട്ടം (Sensory-Motor Stage രണ്ടു വയസ്സുവരെ)
  2. പ്രാഗ്മനോവ്യാപാര ഘട്ടം (Pre Operational Stage - രണ്ടു മുതൽ ഏഴു വയസ്സുവരെ)
  3. മൂർത്ത മനോവ്യാപാര ഘട്ടം (Concrete Operational Stage - ഏഴുമുതൽ 11 വയസ്സുവരെ)
  4. ഔപചാരിക മനോവ്യാപാരം ഘട്ടം (Formal Operational Stage - പതിനൊന്നു വയസ്സു മുതൽ)

ഇന്ദ്രിയ-ചാലക ഘട്ടം / സംവേദക ചാലക ഘട്ടം (Sensory-Motor Stage രണ്ടു വയസ്സുവരെ) 

  • ഇന്ദ്രിയാനുഭവങ്ങളിലൂടെയും സ്വന്തം ചെയ്തികളിലൂടെയും കുഞ്ഞിൽ ലോകത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണകൾ വളർന്നു വരുന്നു.
  • തന്നെക്കുറിച്ചും തന്റെ ശരീരത്തെക്കുറിച്ചുമുള്ള ധാരണ, പരിചയമുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയാൻ സാധിക്കലും അതിനനുസരിച്ച് പ്രതികരിക്കലും വസ്തുക്കളും ആളുകളും കൺവെട്ടത്തു നിന്നു മറഞ്ഞാലും നില നിൽക്കുന്നു എന്ന തിരിച്ചറിവ് (object permanence), സ്ഥലത്തെക്കുറിച്ചും സമയത്തെക്കുറിച്ചുമുള്ള ആദിബോധങ്ങൾ, കാര്യകാരണബന്ധങ്ങളെക്കുറിച്ചുള്ള ആദ്യ ധാരണകൾ ("ഞാൻ കരഞ്ഞാൽ അമ്മ വരും', വസ്തുക്കൾ ഇട്ടാൽ ഒച്ചയുണ്ടാവും), പരീക്ഷണങ്ങൾ, അനുകരണങ്ങൾ എന്നിവയുടെ തുടക്കം, മറ്റുള്ളവരുടെ ഭാവങ്ങളും ഭാഷയും മനസ്സിലായിത്തുടങ്ങൽ എന്നിങ്ങനെയുള്ള സംവേദക സ്കീമുകളും ചാലക സ്കീമുകളും ഉപയോഗിച്ചാണ് ഭാഷാ പഠനം സാധ്യമാകുന്ന കാലം വരെ കുട്ടിയിൽ പഠനം മുന്നേറുന്നത്.
  • സംവേദക ചാലക ഘട്ടത്തെ 6 ചെറിയ ഘട്ടങ്ങളായി പിയാഷെ വേർതിരിച്ചിട്ടുണ്ട്.

Related Questions:

Student's desire to become responsible and self-disciplined and to put forth effort to learn is:
വികാസതത്വങ്ങൾ മനസ്സിലാക്കുന്നത് കൊണ്ട് ഒരു അധ്യാപികയ്ക്ക് ഉണ്ടാവുന്ന നേട്ടങ്ങളിൽ പെടാത്തതേത് ?
രക്ഷിതാക്കളിൽ നിന്ന് ശിക്ഷ ഭയന്ന് കുട്ടികൾ നല്ല രീതിയിൽ പെരുമാറാറുണ്ട്. കോൾബർഗിന്റെ സാന്മാർഗിക വികസന ഘട്ടത്തിലെ ഏത് ഘട്ടത്തിലാണ് കുട്ടികൾ ഇങ്ങനെ പെരുമാറുന്നത് ?

കൗമാരം ജൈവശാസ്ത്രപരവും മാനസികവുമായ ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെ കാലഘട്ടമായി കണക്കാക്കപ്പെടുന്നു.

താഴെപ്പറയുന്നവയിൽ ഏതാണ് കൗമാരത്തിന്റെ സവിശേഷതയായി കണക്കാക്കപ്പെടുന്നത്/ഗണിക്കപ്പെടുന്നു?

താഴെപ്പറയുന്നവയിൽ നിന്ന് തിരഞ്ഞെടുക്കുക

(i) കൗമാരത്തിൽ, പ്രാഥമിക, ദ്വിതീയ ലൈംഗിക കഥാപാത്രങ്ങളുടെ വികസനം പരമാവധിയാണ്.

(ii) സാങ്കൽപ്പിക അനുമാന യുക്തിയാണ് കൗമാരത്തിന്റെ സവിശേഷത

(iii) സാങ്കൽപ്പിക പ്രേക്ഷകരും വ്യക്തിപരമായ കെട്ടുകഥകളും കൗമാരക്കാരുടെ അഹങ്കാരത്തിന്റെ രണ്ട് ഘടകങ്ങളാണ്.

(iv) കൗമാരത്തിൽ, ഊർജ്ജനഷ്ടം, ആരോഗ്യം കുറയൽ, പേശികളുടെയും അസ്ഥികളുടെയും ബലഹീനത എന്നിവ പലപ്പോഴും സംഭവിക്കാറുണ്ട്.

കഴിഞ്ഞ ഒരു മാസമായി അരുൺ എന്ന 7-ാം ക്ലാസ്സ് കാരൻ സൈക്കിൾ ഓടിക്കാൻ പഠിക്കുകയാണ്. ഇപ്പോഴും അവന് സൈക്കിൾ ഓടിക്കാൻ അറിയില്ല. ഇത് ഏത് പഠന വൈകല്യവുമായി ബന്ധപ്പെട്ട പ്രശ്നമാണ് ?