Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സീബ്രാ വരകളിലൂടെ മാത്രം റോഡ് മുറിച്ചു കടക്കുക, ഉപയോഗ ശൂന്യമായ വസ്തുക്കൾ കുപ്പത്തൊട്ടികളിൽ നിക്ഷേപിക്കുക തുടങ്ങിയ നിയമങ്ങൾ അനുസരിക്കുന്ന കുട്ടി കോൾബർഗിൻ്റെ സാമൂഹ്യ വികാസ സിദ്ധാന്തപ്രകാരം ഏത് സ്റ്റേജിലാണ് ?

Aസാമൂഹിക വ്യവസ്ഥാനിയമപരം

Bശിക്ഷയും അനുസരണവും

Cസാർവ്വജനീന സദാചാര തത്വം

Dസാമൂഹിക സുസ്ഥിതി പാലനം

Answer:

D. സാമൂഹിക സുസ്ഥിതി പാലനം

Read Explanation:

കോള്‍ബര്‍ഗിൻ്റെ  സന്മാര്‍ഗിക വികസനഘട്ടങ്ങള്‍ (Kohlberg's Moral Development)

  • സന്മാര്‍ഗിക വികസനം :- ഒരു വ്യക്തിയുടെ നീതിബോധത്തിൻ്റെ  വികാസമാണ് സന്മാര്‍ഗിക വികസനം.
  • സന്മാര്‍ഗിക വികസനത്തെ മൂന്ന് തലങ്ങളായും ഓരോ തലങ്ങളേയും വീണ്ടും രണ്ട് ഘട്ടങ്ങളായും  കോള്‍ബര്‍ഗ് തിരിച്ചു.

1. യാഥാസ്ഥിതിക പൂർവ ഘട്ടം/പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം

1. ശിക്ഷയും അനുസരണവും - ഇവിടെ കുട്ടി ശിക്ഷ പേടിച്ചാണ് അനുസരിക്കുക. ടേയ് നല്ല തല്ലുകിട്ടുമേ എന്നു പറഞ്ഞാല്‍ മതി ചെയ്തിരിക്കും.

2. സംതൃപ്തിദായകത്വം/പ്രായോഗികമായ ആപേക്ഷികത്വം - ഭാവിയിലെ ആനൂകൂല്യം പ്രതീക്ഷിച്ച് / ആവശ്യം തൃപ്തിപ്പെടുത്താനായി നിയമങ്ങള്‍ പാലിക്കും. മോളെ ചേച്ചിക്ക് ഈ ബുക്കൊന്നു കൊണ്ടുകൊടുത്താല്‍ ഒരു മിഠായി തരാം എന്നു കേള്‍ക്കുമ്പോള്‍ മിഠായി പ്രതീക്ഷിച്ച് അനുസരിക്കുന്നു.

2. യാഥാസ്ഥിതിക ഘട്ടം/ യാഥാസ്ഥിതിക സദാചാരഘട്ടം

1. അന്തര്‍ വൈയക്തിക സമന്വയം / നല്ല കുട്ടി - മറ്റുളളവരുടെ പ്രീതിക്ക് / അംഗീകാരം കിട്ടാനായി അനുസരിക്കുന്നു. നല്ല കുട്ടി, മിടുക്കി എന്നൊക്കെ കേട്ട് രോമാഞ്ചമണിയാന്‍ കുട്ടി ഉളളാലെ ആഗ്രഹിക്കുന്നു.

2. സാമൂഹികക്രമം നിലനിറുത്തല്‍/ സാമൂഹിക സുസ്ഥിതി പാലനം - സാമൂഹികചിട്ടകള്‍ക്കുവേണ്ടി നിയമങ്ങള്‍ പാലിക്കുന്നു. ചില ചിട്ടകള്‍ പാലിക്കേണ്ടത് തന്റെ കടമയാണെന്ന ധാരണയോടെ അനുസരിക്കുന്നു.

3. യാഥാസ്ഥിതികാനന്തര ഘട്ടം /യാഥാസ്ഥിതികാനന്തര സദാചാരഘട്ടം 

1. സാമൂഹിക വ്യവസ്ഥ നിയമപരഘട്ടം - സമൂഹത്തിന്റെ നിയമങ്ങള്‍ മനുഷ്യനന്മയ്ക് എന്ന വിശ്വാസത്തോടെ പെരുമാറല്‍.

2. സാര്‍വലൗകികമായ സദാചാരതത്വങ്ങള്‍ - ന്യായം , നീതി, സമത്വം തുടങ്ങിയ ഉന്നതമായ ആശയങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു.


Related Questions:

Majority of contemporary developmental psychologists believe that:
വ്യക്തമല്ലാത്തതും വ്യാപിച്ചു കിടക്കുന്നതും അരോചകവുമായ ഭയത്തെ അറിയപ്പെടുന്നത് ?
ചെറിയ ക്ലാസുകളിൽ എല്ലാവരുടേയും സഹകരണം ഉറപ്പാക്കണമെങ്കിൽ കൊടുക്കാവുന്ന പ്രവർത്തനം തെരഞ്ഞെടുക്കുക.
ശിശുക്കളുടെ പെരുമാറ്റത്തിൻ്റെ പ്രധാനപ്പെട്ട സവിശേഷത എന്ത് ?
പ്രാഗ്മനോവ്യാപാര ചിന്തന ഘട്ടത്തിലെ പ്രീ-സ്കൂൾ കുഞ്ഞിൻ്റെ പ്രകൃതം അല്ലാത്തത് ഏത് ?