App Logo

No.1 PSC Learning App

1M+ Downloads
NEP 2020-ൽ ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷന്റെ (ECCE) പ്രായം എത്രയായിരിക്കും?

A3-6 വയസ്സ്

B2-6 വയസ്സ്

C4-7 വയസ്സ്

D3-8 വയസ്സ്

Answer:

D. 3-8 വയസ്സ്

Read Explanation:

ദേശീയ വിദ്യഭ്യാസ നയം 2020 അനുസരിച്ച് അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായത്തെ നാലായി തിരിച്ചിരിക്കുന്നു :

1.അടിസ്ഥാന ഘട്ടം(Foundational Stage):

  • ഇത് രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു
  • 3 വർഷത്തെ പ്രീസ്‌കൂൾ അല്ലെങ്കിൽ അങ്കണവാടി, തുടർന്ന് പ്രൈമറി സ്കൂളിൽ 1, 2 ക്ലാസുകൾ.
  • 3-8 വയസ് പ്രായമുള്ള കുട്ടികൾ ഇതിൽ ഉൾപ്പെടുന്നു
  • ഇതിനെ ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ (ECCE) എന്നാറിയപ്പെടുന്നു 
  • പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലായിരിക്കും പഠനത്തിന്റെ ശ്രദ്ധ.

2.പ്രിപ്പറേറ്ററി ഘട്ടം(Preparatory Stage):

  • 3 മുതൽ 5 വരെയുള്ള ക്ലാസുകൾ
  • ഇത് 8 മുതൽ 10 വയസ്സ് പ്രായമുള്ളവരെ ഉൾക്കൊള്ളുന്നു.
  • സംസാരം, വായന, എഴുത്ത്, ശാരീരിക വിദ്യാഭ്യാസം, ഭാഷകൾ, കല, ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾ ക്രമേണ അവതരിപ്പിക്കും.

3.മധ്യഘട്ടം(Middle Stage):

  • 6 മുതൽ 8 വരെ ക്ലാസുകൾ
  • 11 നും 13 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ഉൾക്കൊള്ളുന്നു.
  • ഇത് ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, കല, മാനവികത എന്നീ വിഷയങ്ങളിലെ കൂടുതൽ അമൂർത്തമായ ആശയങ്ങളിലേക്ക് വിദ്യാർത്ഥികളെ പരിചയപ്പെടുത്തും.

4.സെക്കൻഡറി ഘട്ടം(Secondary Stage):

  • 9 മുതൽ 12 വരെ ക്ലാസുകൾ
  • 14-18 വയസ്സ് പ്രായമുള്ളവർ
  • ഇത് വീണ്ടും രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു
  • 9, 10 ക്ലാസുകൾ ഒന്നാം ഘട്ടവും 11, 12 ക്ലാസുകൾ രണ്ടാം ഘട്ടവും ഉൾക്കൊള്ളുന്നു.
  • ഈ 4 വർഷത്തെ പഠനം ആഴവും വിമർശനാത്മക ചിന്തയും ചേർന്ന് മൾട്ടി ഡിസിപ്ലിനറി പഠനം വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
  • വിഷയങ്ങളുടെ ഒന്നിലധികം ഓപ്ഷനുകൾ നൽകും.

Related Questions:

Chairman of University grant commission (UGC) :
Who started the newspaper 'Common weal?
കേന്ദ്രഗവൺമെന്റിന്റെ ഏതു വകുപ്പാണ് വിദ്യാഭ്യാസ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്

The Kothari Commission was appointed by the Government of India, dated on,

  1. 1964 June 25
  2. 1965 July 14
  3. 1964 July 14
  4. 1964 October 2
    നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിന് സഹായിച്ച അന്തരാഷ്ട്ര സംഘടന ഏതാണ് ?