ഭാഷാ വികസനം - നോം ചോംസ്കി (Noam Chomsky):

- ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്, നോം ചോം (Noam Chomsky) ആണ്.
- ഭാഷയുടെ പ്രാഗ് രൂപം, മനുഷ്യ മസ്തിഷ്കത്തിലുണ്ടെന്നും, അത് ഉപയോഗിച്ച് ഭാഷ നിർമിച്ചെടുക്കാനും, അറിവ് ആർജ്ജിക്കാനുമാണ്, കുട്ടിയെ പ്രാപ്തനാക്കേണ്ടത്, എന്നുമാണ് നോം ചോംസ്കി അഭിപ്രായപ്പെടുന്നത്.
- ഭാഷയുടെ വികാസത്തിനായി, മനുഷ്യ മസ്തിഷ്കത്തിൽ, ഭാഷ സ്വായത്തമാക്കുന്നതിനുള്ള, ഭാഷാ സമാർജന ഉപകരണം (Language Acquisition Device LAD) ഉണ്ടെന്ന് നോം ചോംസ്കി അഭിപ്രായപ്പെടുന്നു.
- മനുഷ്യൻ ജനിക്കുന്നത് ഭാഷാ പഠന സംവിധാനത്തോടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
- ചേഷ്ടാവാദത്തെ വിമർശിക്കുകയും, മൃഗങ്ങളുടെ ചേഷ്ടാ വ്യതിയാനങ്ങളുമായി ഭാഷാ പഠനത്ത തുലനം ചെയ്യുന്നത് ശരിയല്ലെന്നും, അതിനെക്കാൾ ഉൽകൃഷ്ടമായ ഒന്നാണ് മനുഷ്യന്റെ ഭാഷാ പഠനമെന്നും, നോം ചോംസ്കി സമർഥിക്കുന്നു.
- രചനാന്തരണ പ്രജനന വ്യാകരണം (Transformational Generative Grammar) എന്നത് അദ്ദേഹത്തിന്റെ ആശയമാണ്.
- വൈകാരിക സമഗ്ര ചിത്രം (Emotional gestalt) മനസിൽ നിർമിച്ചെടുക്കാനാണ് കുട്ടികളെ പ്രാപ്തരാക്കേണ്ടത്.
- വാക്കുകളോ, വാക്യങ്ങളോ അല്ല, നിർമിക്കപ്പെടുന്ന ആശയങ്ങളാണ് മനസിൽ തങ്ങേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നോം ചോംസ്കിയുടെ പ്രധാന കൃതികൾ:
- ലാംഗ്വേജ് ആന്റ് മൈന്റ്
- റിഫ്ളക്ഷൻസ് ഓൺ ലാംഗ്വേജ്
- കറന്റ് ഇഷ്യൂസ് ഇൻ ലിംഗ്വിസ്റ്റിക് തിയറി
- സിന്റാക്ടിക് സ്ട്രക്ചേഴ്സ്
