App Logo

No.1 PSC Learning App

1M+ Downloads
പെസ്റ്റലോസിയുടെ അഭിപ്രായത്തിൽ ഒരു കുട്ടി എഴുതുന്നതിനു മുമ്പ് ചെയ്യേണ്ടത് ?

Aവായിക്കണം

Bചിന്തിക്കണം

Cവരയ്ക്കണം

Dനിരീക്ഷിക്കണം

Answer:

C. വരയ്ക്കണം

Read Explanation:

ജൊഹാൻ ഹെൻറി പെസ്റ്റലോസി

  • ഭാഷ പഠിക്കാൻ വർണ്ണമാലയും കണക്ക് പഠിക്കാൻ മണിച്ചട്ടയും ആദ്യമായി ഉണ്ടാക്കിയത് പെസ്റ്റലോസ്സിയാണ്.
  • പെസ്റ്റലോസി വിദ്യാഭ്യാസത്തെ നിർവചിച്ചത് ബുദ്ധിയുടേയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും സമഞ്ജസമായ വികാസമെന്നാണ്. 
  • ബോധനരീതി, നിരീക്ഷണം, വസ്തു ബോധനം, അനുക്രമീകരണം എന്നിവയിലൂന്നിയ പഠനം എന്നതാണ് പെസ്റ്റലോസ്സിയുടെ രീതി. 

അഭിപ്രായങ്ങൾ :- According to

1.എല്ലാ വിദ്യാഭ്യാസ പരിഷ്കാരങ്ങളും വ്യക്തിയിൽ നിന്നും തുടങ്ങണം

2.ആദ്യം അക്ഷരം പിന്നെ വാക്കുകൾ

3.വിദ്യാഭ്യാസം കുട്ടികളുടെ മനശാസ്ത്രത്തിന് അനുസരിച്ച് ക്രമീകരിക്കണം എന്ന് അഭിപ്രായപ്പെട്ടു

4.എണ്ണാനും അളക്കാനും സംസാരിക്കാനും ഉള്ള കഴിവ് വികസിപ്പിക്കാനുള്ള രീതികൾ ഉൾക്കൊള്ളുന്നതായിരിക്കണം പ്രാഥമിക അധ്യാപനം

5.ഭാഷാധ്യാപനത്തിൽ എഴുത്തിനെക്കാൾ പ്രാധാന്യം സംസാരത്തിന് നൽകേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ടു

6.രൂപം സംഖ്യ ഭാഷ മുതലായവ പഠനാനുഭവങ്ങളുടെ പ്രാഥമിക ഘടകങ്ങൾ ആണെന്ന് അഭിപ്രായപ്പെട്ടു

7.ഭാഷ പഠിക്കാൻ ab eb ib ob ub എന്ന വർണ്ണമാല ആദ്യമായി നിർമ്മിച്ചു


Related Questions:

നവജാത ശിശുവിൻ്റെ മനസ്സ് വെള്ളക്കടലാസ്സു പോലെയാണെന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ വിചക്ഷണൻ :
പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയത്തിന്റെ പേര് ?
തന്നിരിക്കുന്ന വിവരണങ്ങളിൽ നിന്ന് ആളെ തിരിച്ചറിയുക: 1.മനോ സാമൂഹ്യ വികസന സിദ്ധാന്തം വികസിപ്പിച്ചെടുത്തു. 2.ജർമ്മൻ അമേരിക്കൻ മനഃശാസ്ത്രജ്ഞൻ. 3.ഹർവാർഡ് ,കാലിഫോർണിയയിൽ സർവ്വകലാശാലയിൽ പ്രൊഫെസ്സർ ആയിരുന്നു.
സംഘ അന്വേഷണ മാതൃകക്ക് ആരുടെ ആശയങ്ങളാണ് അടിസ്ഥാനം ?
പഠനം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള വിലയിരുത്തൽ ഏത് ?